Film News

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

എല്ലാ പ്രായക്കാർക്കും കാണാൻ കഴിയുന്ന ഹൊറർ ചിത്രമാണ് സർവ്വം മായ എന്ന് സംവിധായകൻ അഖിൽ സത്യൻ. ഹൊറർ സിനിമകൾ കാണാൻ ഭയമുള്ള വ്യക്തിയാണ് താൻ. അതിനാൽ ആർക്കും പേടി തോന്നാത്ത സിനിമയായിരിക്കുമല്ലോ താൻ ഒരുക്കുക എന്ന് അഖിൽ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ.

'ആളുകളെ പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല ‘സർവ്വം മായ’. കുട്ടികൾക്ക് കാണാൻ കഴിയുന്ന പ്രേതപ്പടമാണ്. ഞാൻ അങ്ങനെ ഹൊറർ പടം കാണുന്ന ആളല്ല. പണ്ട് ‘കോൺജ്യൂറിംഗ്’ എന്ന സിനിമ തിയറ്ററിൽ പോയി കണ്ടതാണ്. പിന്നീട് ഒരു ഹൊറർ പടം പോലും കാണാൻ പോയിട്ടില്ല. വീട്ടിൽ വെച്ചാൽ പോലും ഞാൻ കണ്ണടച്ച് ഇരിക്കും. അങ്ങനെയുള്ള ഞാൻ ഒരു സിനിമ ചെയ്യുമ്പോൾ പേടിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യില്ലല്ലോ,' അഖിൽ സത്യൻ പറഞ്ഞു.

അതേസമയം സർവ്വം മായ ഈ മാസം 25 ന് റിലീസ് ചെയ്യുകയാണ്. ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. നിവിന് പുറമെ അജു വർഗീസ്, ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ പ്രഭാകരന്റെ ഈണം, ശരൺ വേലായുധന്റെ ക്യാമറക്കണ്ണുകൾ, അഖിൽ സത്യൻ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പി.ആർ.ഓ: ഹെയിൻസ്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

'ഒന്നൊന്നര ഫീൽ ഗുഡ് ഐറ്റം'; നിവിൻ-അജു ഫണ്ണുമായി 'സർവ്വം മായ' പുതിയ ഗാനം

SCROLL FOR NEXT