Film News

കിഡ്‌നാപ് ചെയ്യപ്പെട്ട സോനം കപൂര്‍, രക്ഷിക്കാനെത്തുന്ന അനില്‍ കപൂര്‍; AK vs AK ട്രെയിലറുമായി നെറ്റ്ഫ്‌ളിക്‌സ്

ട്വിറ്ററില്‍ നടന്‍ അനില്‍ കപൂറും സംവിധായകന്‍ അനുരാഗ് കശ്യപും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാഗ്വാദവും, പോരുമൊക്കെ തുടക്കത്തില്‍ ആളുകള്‍ കാര്യമാക്കിയെങ്കിലും പിന്നീട് അതൊരു സിനിമാ പ്രമോഷന്‍ ഇവന്റാണെന്ന് മനസിലാക്കി. സിനിമകളിലും വെബ് സീരീസിലും വൈവിധ്യത തുടര്‍ച്ചയാക്കിയ വിക്രമാദിത്യ മോട്‌വാനെയുടെ എ.കെ വേഴ്‌സസ് എ.കെ എന്ന നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലിന് വേണ്ടിയായിരുന്നു ഈ വ്യാജഏറ്റുമുട്ടല്‍. തൊട്ടുപിന്നാലെ സിനിമയുടെ ട്രെയിലറും എത്തി.

സംവിധായകന്‍ അനുരാഗ് കശ്യപും നടന്‍ അനില്‍ കപൂറും ഒരു പൊതു വേദിയില്‍ നടത്തുന്ന തര്‍ക്കത്തില്‍ നിന്നാണ് ട്രെയിലര്‍ സിനിമയെക്കുറിച്ചുള്ള സൂചന നല്‍കുന്നത്. പിന്നീട് മകളും നടിയുമായ സോനം കപൂര്‍ കിഡ്‌നാപ്പ് ചെയ്യപ്പെടുന്നതും രക്ഷിക്കാന്‍ അനില്‍ കപൂര്‍ നടത്തുന്ന ശ്രമമവും സിനിമക്കകത്തെ സിനിമയില്‍ കാണാനാകും.

സോനം കപൂറും ബോണി കപൂറും അതേ പേരില്‍ തന്നെ അതിഥിതാരങ്ങളായി ചിത്രത്തിലുണ്ട്. അനില്‍ കപൂറും അനുരാഗ് കശ്യപും അവരവരായി തന്നെ കഥാപാത്രമാകുന്നുവെന്നതിനൊപ്പം വിക്രമാദിത്യ മോട്‌വാനെയുടെ പുതുമയുള്ള അവതരണവും ഈ ചിത്രത്തിനായുള്ള പ്രതീക്ഷയാകുന്നുണ്ട്. ഡിസംബര്‍ 24 മുതല്‍ എ.കെ വേഴ്‌സസ് എ.കെ നെറ്റ്ഫ്‌ളിക്‌സില്‍ കാണാം

AK vs AK trailer: Anil Kapoor and Anurag Kashyap

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT