Film News

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഓം ശാന്തി ഓശാനയുടെ കഥ ആദ്യം കേട്ടപ്പോൾ മുഴുവൻ ശ്രദ്ധിച്ചിരുന്നില്ലെന്ന് നടൻ അജു വർ​ഗീസ്. നല്ലത് എന്തോ ആ പറഞ്ഞതിൽ ഉണ്ട് എന്ന് മനസിലായി. പട്ടാളം സീക്വൻസ് എടുക്കുമ്പോൾ തന്നെ ഏറ്റവും ഹരം കൊള്ളിച്ചത് ആ മിലിറ്ററി വേഷമായിരുന്നെന്നും അതുകൊണ്ട് താൻ ആ വേഷത്തിൽ ഒരുപാട് ഫോട്ടോകൾ എടുത്തിരുന്നെന്നും അജു വർ​ഗീസ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അജു വർ​ഗീസിന്റെ വാക്കുകൾ

ഓം ശാന്തി ഓശാനയുടെ കഥ നിവിനോട് പനമ്പള്ളി ന​ഗറിൽ വച്ചായിരുന്നു മിഥുൻ മാനുവൽ തോമസ് നരേറ്റ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ, അന്ന് കഥ ഞാൻ മുഴുവൻ ശ്രദ്ധിച്ചില്ല. ഇനി സത്യം പറയാലോ. നല്ലത് എന്തോ ആ പറഞ്ഞതിൽ ഉണ്ട് എന്ന് മനസിലായി, സെൻസിബിളായ ആരോ ആണ് ചെയ്യുന്നത് എന്നും മനസിലായി. പടം വർക്ക് ആയി. ആദ്യം പ്രൊഡ്യുസർ മാറി, പിന്നെയാണ് എനിക്ക് വേഷമുണ്ട് എന്നറിയുന്നത്. അഞ്ചോ ആറോ ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, എന്റെ വേഷം എവിടെയാണ് വരുന്നത് എന്നും എനിക്ക് അറിയില്ലായിരുന്നു.

എനിക്ക് സിനിമയിൽ മൂന്ന് നാല് ​ഗെറ്റപ്പ് ചേഞ്ചുകളുണ്ട്. അതിന്റെ പേരിൽ എനിക്ക് ജൂഡ് ആന്റണിയിൽ നിന്നും വഴക്ക് കേട്ടിട്ടുണ്ട്. സുഹൃത്തൊക്കെ ആണെങ്കിലും സെറ്റിൽ അവൻ വേറൊരാളാണ്. പക്ഷെ, പട്ടാളം സീക്വൻസ് എടുക്കാൻ നേരത്ത്, സെറ്റപ്പിൽ എന്തോ കുറവുണ്ട് എന്നും പറഞ്ഞ് അവൻ പ്രൊഡ്യൂസറുടെ ചീത്ത കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ, എന്റെ എക്സൈറ്റ്മെന്റ് മിലിറ്ററി വേഷമായിരുന്നു. നമ്മൾ ജീവിതത്തിൽ പൊലീസോ മിലിറ്ററിയോ ആകാൻ പോകുന്നില്ല. അതുകൊണ്ട് ഞാൻ കുറേ ഫോട്ടോ എടുത്തു. പക്ഷെ, ഷൂട്ട് ചെയ്തപ്പോഴും സിനിമയിൽ അതെങ്ങനെ വരും എന്ന് എനിക്ക് അറിയില്ലായിരുന്നു.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT