Film News

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്തിറങ്ങി. കെ ഫോർ കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ അജു വർഗ്ഗീസ് ആണ്. ആദ്യമായാണ് അജു വർഗീസ് ഗായകനാകുന്നത്. അജുവാണ് പാടുന്നത് എന്ന് പറയാൻ വേണ്ടി പാട്ടിന് മുൻപ് രസകരമായ ഒരു ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.അങ്കിത് മേനോന്റെ സംഗീതത്തിന് വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ കൊണ്ട് വിശ്വാസികള്‍ക്കോ, അല്ലെങ്കില്‍ അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ ഒന്നും ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. അത് മാത്രമല്ല, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നും സംവിധായകൻ വിപിൻ ദാസ് മുൻപ് പറഞ്ഞിരുന്നു.

ജഗദീഷ്, യോഗി ബാബു, സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ്ബോയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റഭിനേതാക്കൾ. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും ഇ4 എന്റര്‍ട്ടെയിന്‍മെന്റിന്റേയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ജോൺകുട്ടി ആണ്. അങ്കിത് മേനോൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT