Film News

തോക്ക് താഴെ വെക്കാതെ അജിത്, തുനിവ് ഫസ്റ്റ് ലുക്ക്; ആക്ഷന്‍ ത്രില്ലറില്‍ മഞ്ജു വാര്യരും

എച്ച് വിനോദിനൊപ്പം അജിത് മൂന്നാമതും കൈകോര്‍ക്കുന്ന 'തുനിവ്' ഫസ്റ്റ് ലുക്ക് പുറത്ത്. മടിയില്‍ യന്ത്രത്തോക്കുമായി കസേരയില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചാരിക്കിടക്കുന്ന കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കില്‍ കാണിക്കുന്നത്. നീര്‍ക്കൊണ്ട പറവൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനാകുന്ന ചിത്രവുമാണ് തുനിവ്.

താരമൂല്യത്തിനൊത്ത ബോക്‌സ് ഓഫീസ് വിജയം അജിത് ലക്ഷ്യമിടുന്ന ചിത്രമായാണ് തുനിവിന് തമിഴ് ചലച്ചിത്ര മേഖല വിലയിരുത്തുന്നത്. മഞ്ജു വാര്യരാണ് നായിക. അഞ്ച് ഭാഷകളിലായി ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്. ജോണ്‍ കൊക്കനാണ് വില്ലനായി എത്തുക.

കശ്മീരിലും ഉത്തരേന്ത്യയിലും ഹൈദരാബാദിലുമായി ചിത്രീകരിച്ച തുനിവ് അവസാന ഷെഡ്യൂള്‍ ബാങ്കോക്കിലാണ്. പടം നിന്ന് പേസും ഡോണ്ട് വറി എന്ന കുറിപ്പോടെയാണ് എച്ച് വിനോദ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. നോ ഗട്‌സ് നോ ഗ്ലോറി എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

തുനിവിന് വേണ്ടി ഹൈദരാബാദില്‍ ചെന്നൈ മൗണ്ട് റോഡിനെ ഓര്‍മ്മിപ്പിക്കുന്ന കൂറ്റന്‍ സെറ്റ് തയ്യാറാക്കിയത് വാര്‍ത്തയായിരുന്നു. അജിതിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷനാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT