Film News

‘ആര്‍ട്ടിക്കിള്‍ 15’ തമിഴ് പതിപ്പില്‍ നായകനായി തല ?; പിങ്കിന് പിന്നാലെ അടുത്ത റീമേക്കുമായി ബോണി കപൂര്‍

THE CUE

രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന ജാതിവിവേചനത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ ചിത്രമായിരുന്നു അനുഭവ് സന്‍ഹ സംവിധാനം ചെയ്ത ‘ആര്‍ട്ടിക്കിള്‍ 15’. ആയുഷ്മാന്‍ ഖുറാന്ന നായകനായ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ധനുഷ് ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ധനുഷിന് പകരം അജിത് ചിത്രത്തില്‍ നായകനായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ 15ന്റെ റീമേക്ക് അവകാശം ബോണി കപൂര്‍ സ്വന്തമാക്കിയതാണ് അജിത് ചിത്രത്തില്‍ നായകനായേക്കുമെന്ന വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്.അജിത് നായകനായി കഴിഞ്ഞമാസം പുറത്തിറങ്ങിയ ‘നേര്‍കൊണ്ട പാര്‍വ്വെ’ ബോളിവുഡ് ചിത്രമായ ‘പിങ്കി’ന്റെ റീമേക്കായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കിതിരെ പ്രതികരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എച്ച് വിനോദായിരുന്നു. ബോണി കപൂറായിരുന്നു ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം നേടിയിരുന്നത്.

അജിത് നായകനാകുന്ന പേരിടാത്ത പുതിയ ചിത്രത്തിന്റെ സംവിധായകനും എച്ച് വിനോദാണ്. ചിത്രം നിര്‍മിക്കുന്നത് ബോണി കപൂര്‍ തന്നെയും. ആര്‍ട്ടിക്കിള്‍ 15ന്റെ റീമേക്കിന് കൂടി അജിത് സമ്മതം മൂളുകയാണെങ്കില്‍ ഇരുവരും തുടര്‍ച്ചയായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാവും അത്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15നെ ആസ്പദമാക്കിയായിരുന്നു ആയുഷ്മാന്‍ ഖുറാന്ന ചിത്രമൊരുക്കിയിരുന്നത്. ജാതി, മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെ പേരില്‍ വിവേചനം പാടില്ലെന്ന ഭരണഘടനയെ എതിര്‍ത്തു കൊണ്ടുള്ള രാജ്യത്തെ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 2014ല്‍ കൂലി കൂടുതല്‍ ചോദിച്ചതിന് രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഘം ചെയ്ത സംഭവവമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT