Film News

ബൈക്ക് റേസിങ്ങിൽ അജിത്തിന് വീണ്ടും പരുക്ക്, 'വലിമൈ' ചിത്രീകരണത്തിനിടെ ഇത് രണ്ടാം തവണ

തമിഴ് നടൻ അജിത്തിന് 'വലിമൈ' ചിത്രീകരണത്തിനിടെ വീണ്ടും പരുക്ക്. ബൈക്ക് റേസ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തിൽ അജിത്തിന്റെ കൈക്കും കാലിനും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. താരത്തിന് വിശ്രമം ആവശ്യമായതിനാൽ ഹൈദരാബാദിൽ നടക്കാനിരിക്കുന്ന വലിമൈയുടെ തുടർ ചിത്രീകരണം ഒരു ഇടവേളയ്ക്ക് ശേഷം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

ബൈക്കുകളോട് പ്രിയമുള്ളതിനാൽ പലപ്പോഴും ഡ്യൂപ്പുകൾ ഇല്ലാതെയാണ് അജിത്ത് ചേയ്സിങ്ങ് രംഗങ്ങളിൽ എത്താറുളളത്. കഴിഞ്ഞ ഫെ​ബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തിൽ പെട്ടിരുന്നു. റെയ്സിങ്ങിനെടെ ബൈക്ക് ട്രാക്കിൽ നിന്നും തെന്നിമാറുകയായിരുന്നു. അപകടത്തിന് ശേഷം അൽപനേരം ചിത്രീകരണം നിർത്തിവെച്ചെങ്കിലും സ്ക്ഡ്യൂൾ പൂർത്തിയാക്കിയ ശേഷമായിരുന്നു അജിത്ത് ലൊക്കേഷനിൽ നിന്നും മടങ്ങിയത്. എന്നാൽ ഇത്തവണ പരുക്കുകൾ ഭേദമാകാൻ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ' ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. ‘നേർകൊണ്ട പാർവൈ' എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്.

Ajith gets injured during 'Valimai' action sequence shoot

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT