Film News

'കൈതി' ഹിന്ദി റീമേക്ക്; സംവിധാനം അജയ് ദേവ്ഗണ്‍

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാര്‍ത്തി കേന്ദ്ര കഥാപാത്രമായ കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രം നടന്‍ അജയ് ദേവ്ഗണ്‍ ആണ് സംവിധാനം ചെയ്യുന്നത്. ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അജയ് ദേവ്ഗണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ചിത്രത്തില്‍ അജയ് ദേവ്ഗണും അഭിനയിക്കുന്നുണ്ട്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തമിഴ് ചിത്രമായ കൈതി 2019ലാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്‌സ് ഓഫീസ് വിജയവും കൈതി നേടിയിരുന്നു. ചിത്രത്തില്‍ കാര്‍ത്തിക്ക് പുറമെ നരേന്‍, അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT