Film News

അവന്റെ ശക്തി അവന്റെ വികാരത്തിലാണ്; രാജമൗലിയുടെ 'ആർ ആർ ആറിലെ' അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആർ ആർ ആറിലെ' അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. താരത്തിന്റെ അൻപത്തി രണ്ടാം പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. 'തന്റെ ജനത്തെ ശാക്തീകരിക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷത. അവന്റെ ശക്തി അവന്റെ വികാരത്തിലാണ്' എന്ന ക്യപ്ഷനാണ് മോഷൻ പോസ്റ്ററിന് നൽകിയിരിക്കുന്നത്. ഫ്ലാഷ് ബാക്കിലാണ് അജയ് ദേവ്ഗണിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ'. രാജമൗലി തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2021 ഒക്ടോബർ 13 ന് തീയുടേയും ജലത്തിന്റെയും തടുക്കാനാവാത്ത പ്രവാഹത്തിന് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയായിരുന്നു പ്രഖ്യാപനം. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിക്കുന്ന സീതയുടെ ചിത്രം നേരത്തെ സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരുന്നു. രാമരാജുവിന് വേണ്ടി നിശ്ചയദാർഢ്യത്തോടെയുള്ള സീതയുടെ കാത്തിരിപ്പ് മഹത്തരമായിരിക്കും എന്ന കുറിപ്പോടെയാണ് സീതയായി വേഷമിടുന്ന ആലിയ ഭട്ടിന്റെ ചിത്രം രാജമൗലി പങ്കുവെച്ചത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഡിവിവി എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് നിർമ്മാണം. എം.എം.കീരവാണി സംഗീതം. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. പത്ത് ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT