Film News

ആ ഭക്ഷണം എങ്ങനെയാണ് ദഹിക്കുന്നത്? അതിൽ നാണമില്ലേ? അജയ് ദേവ്ഗണ്ണിന്റെ കാർ തടഞ്ഞ് യുവാവ്; വീഡിയോ

കാര്‍ഷിക ബില്ലിനെതിരെയുളള സമരത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കാത്തതിൽ നടൻ അജയ് ദേവ്ഗണിനെതിരെ യുവാവിന്റെ പ്രതിഷേധം. അജയ് ദേവ്ഗണ്ണിന്റെ കാര്‍ റോഡിൽ തടഞ്ഞുകൊണ്ടാണ് യുവാവ് പ്രതിഷേധം പ്രകടമാക്കിയത്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വച്ചായിരുന്നു സംഭവം. പ്രതിഷേധ പ്രകടനത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.

‘ഇയാള്‍ പഞ്ചാബിനെതിരാണ്. പഞ്ചാബ് ആണ് ഇയാൾക്ക് ഭക്ഷണം നൽകിയത്. അത് എങ്ങനെയാണ് ഇയാൾക്ക് ദഹിക്കുന്നത്. അങ്ങനെയുള്ള ആൾ എങ്ങനെ പഞ്ചാബിനെതിരാകും. നാണക്കേടു തോന്നുന്നു. എത്രയോ സിനിമകളിൽ പഞ്ചാബി ലുക്കിൽ അഭിനയിച്ചിരിക്കുന്നു. അതിൽ നാണമില്ലേ? നിങ്ങൾ കാറ് എന്റെ ശരീരത്തിൽ കൂടി കയറ്റുമോ? എന്തുകൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങി സംസാരിക്കുന്നില്ല.’– കാറ് തടഞ്ഞ് നിർത്തി യുവാവ് അജയ് ദേവ്ഗണിനോടു ചോദിച്ചു.

മുംബൈയിലെ സന്തോഷ് നഗറിലെ രജദീപ് സിംഗ് എന്ന യുവാവാണ് കാര്‍ തടഞ്ഞത്. ഡല്‍ഹിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്നുള്ളവരാണ്. സംഭവത്തെത്തുടർന്ന് അജയ് ദേവ്ഗണ്ണിന്റെ ബോഡിഗാര്‍ഡ് പൊലീസില്‍ പരാതി നൽകുകയും രജദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനാവശ്യമായി തടഞ്ഞുവെക്കല്‍, മനഃപൂർവം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT