Film News

ക്രിസ്മസിന് നൂറ് സ്‌പെഷ്യല്‍ ഷോ, തിയേറ്റില്‍ ഹൗസ്ഫുള്‍; ആഘോഷമായി അജഗജാന്തരം

ക്രിസ്മസ് റിലീസുകളില്‍ വന്‍ വിജയം കരസ്ഥമാക്കി ടിനു പാപ്പച്ചന്റെ അജഗജാന്തരം. റിലീസിന് പിന്നാലെ കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ്ഫുള്ളായാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ മാത്രം നൂറ് സ്‌പെഷ്യല്‍ ഷോകളാണ് നടന്നത്.

ഉത്സവത്തെ കേന്ദ്രീകരിച്ചുള്ള ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ആനയെ വരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുമ നിറഞ്ഞ രീതിയിലാണ് അജഗജാന്തരത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ നായകന്‍മാരും സംവിധായകനും സിനിമയില്‍ അഭിനയിച്ച നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയുടെ പുറത്ത് കയറിയാണ് സിനിമ കാണാന്‍ തിയേറ്ററിലെത്തിയത്.

കൊവിഡ് വ്യാപനത്താല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മലയാളികള്‍ക്ക് നഷ്ടപ്പെട്ട പൂരപ്പറമ്പും ഉത്സവവുമാണ് അജഗജാന്തരം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT