Film News

മന്ത്രവാദവും , നിഗൂഡതയും നിറഞ്ഞ ഐശ്വര്യ ലക്ഷ്മിയുടെ കുമാരി ഒക്ടോബര്‍ 28 ന്

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന കുമാരിയുടെ റിലീസ് തീയതി പ്രഖ്യപിച്ചു. ഒക്ടോബര്‍ 28 നാണ് ചിത്രത്തിന്റെ റിലീസ് . പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ ദി ഫ്രെഷ് ലൈം സോഡാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നിര്‍മല്‍ സഹദേവാണ്.

സിനിമയുടെ ടീസര്‍ നേരത്തെ റിലീസായിരുന്നു. കാഞിരംകാട് എന്ന് പറയുന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടേത്. നിഗൂഡതയും , ഹൊറര്‍ പശ്ചാത്തലവും ട്രെയ്‌ലറില്‍ നിറഞ്ഞു നില്‍ക്കുന്നു. മന്ത്രവാദവും ,കുരുതി കളങ്ങളും ഒക്കെയുള്ള സിനിമയില്‍ മലയാള സിനിമയിലെ പ്രധാനപ്പെട്ട താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോണ്‍, തന്‍വി റാം , സ്പടികം ജോര്‍ജ്, രാഹുല്‍ മാധവ്, ശിവജിത്ത്, ശ്രുതി മേനോന്‍ , ശൈലജ കൊട്ടാരക്കര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിസ്റ്റില്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

രചന -നിര്‍മല്‍ സഹദേവ് , ഫസല്‍ ഹമീദ്, ഛായാഗ്രഹണം -എബ്രഹാം ജോസഫ് , സംഗീതം -ജേക്‌സ് ബിജോയ് ,എഡിറ്റ് ആന്റ് കളറിംഗ്-ശ്രീജിത്ത് സാരംഗ് , പ്രൊഡക്ഷന്‍ ഡിസൈനര്‍ -ഗോകുല്‍ ദാസ് , മേക്കപ്പ്- അമല്‍ ചന്ദ്രന്‍ , വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍ , ഗാനരചന - കൈതപ്രം ,ജ്യോതിഷ് കാശി , ജോ പോള്‍, ചീഫ് അസോസിയേറ്റ് -ബോബി സത്യശീലന്‍, പശ്ചാത്തല സംഗീതം -ജേക്‌സ് ബിജോയ് , മണികണ്ഠന്‍ അയ്യപ്പ , സംഘട്ടനം - ദിലിപ് സുബ്ബരായന്‍, ശബ്ദ മിശ്രണം -അരവിന്ദ് മേനോന്‍ , പി. ആര്‍. ഓ -ദിനേശ് എ .എസ് , സ്റ്റില്‍സ് -സഹല്‍ ഹമീദ് , ഡിസൈന്‍ - ഓള്‍ഡ് മോങ്ക്‌സ് .

കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

ഭാവനയിലൂടെ യാഥാർഥ്യത്തെ മാറ്റാം; കഥകളുടെ ലോകം ചർച്ച ചെയ്ത് പുസ്കകമേള

വായനയുടെ വലിയ ആഘോഷം; ഷാർജ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

അങ്കിത് മേനോൻ മ്യൂസിക്കിൽ 'നെഞ്ചാടിയെ...'; 'പ്രേംപാറ്റ' പുതിയ ഗാനമെത്തി

SCROLL FOR NEXT