Film News

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യക്കും കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റി

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഐശ്വര്യയുടെയും മകളുടെയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ജയ ബച്ചന്‍, മകള്‍ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ പരിശോധനാഫലം നെഗറ്റീവാണ്. താര കുടുംബത്തില്‍ അമിതാഭ് ബച്ചനായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു.

ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ഞായറാഴ്ച ഇറക്കിയ പ്രസ്താവനയില്‍ നാനാവതി ആശുപത്രി അറിയിച്ചിരുന്നു.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT