Film News

നീ മിടുക്കിയാണ്, മനസ്സിൽ തോന്നുന്നത് ഇനിയും തുറന്നുപറയുക ; നിഖില വിമലിനെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി

മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന നടിയാണ് നിഖില വിമൽ. നിഖിലയുടെ മറുപടികൾക്ക് 'തഗ്' എന്ന വിശേഷണവും മാധ്യമങ്ങൾ നൽകിയിരുന്നു. ഇപ്പോഴിതാ നിഖില വിമലിന് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി മുന്നോട്ട് വന്നിരിക്കുകയാണ്. 'ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല' എന്ന നിഖില വിമലിന്റെ പ്രതികരണത്തോടൊപ്പം സ്വന്തം കുറിപ്പ് കൂടെ പങ്കുവെച്ചായിരുന്നു ഐശ്വര്യ ലക്ഷ്മി പിന്തുണ അറിയിച്ചത്. മനസ്സിൽ തോന്നുന്ന കാര്യം തുറന്നു പറയുന്ന നിഖില വിമലിനെ ഇഷ്ടമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മിയുടെ കുറിപ്പ് ആരംഭിക്കുന്നത്. അനുവദിക്കുന്ന സ്വാതന്ത്രത്തിൽ നിൽക്കുന്ന സ്ത്രീകളെ മാത്രമാണ് അംഗീകരിക്കുന്നതെന്ന് മാധ്യമങ്ങളും സമൂഹവും തെളിയിച്ചു. നീ സമർഥയാണ്. മനസ്സിൽ തോന്നുന്നത് ഇനിയും തുറന്നു പറയുക എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി അവസാനിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ പൂർണ്ണരൂപം:

മനസ്സിൽ തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്ന നിഖിലയെ എനിക്കിഷ്ടമാണ്. അനുവദിക്കപ്പെട്ടിട്ടുള്ള സ്വാതന്ത്രത്തിൽ നിൽക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങൾ അംഗീകരിക്കൂ എന്നത് തെളിയിച്ചതിന് മാധ്യമങ്ങൾക്കും സമൂഹത്തിനും നന്ദി. മനസ്സിൽ തോന്നുന്നത് തുറന്നു പറയുന്നത് ഇനിയും തുടരുക. നീ സമർഥയാണ്. മിടുക്കിയാണ്. കഴിവിന്റെ പരമാവധി നീ ശ്രമിക്കുന്നുണ്ട്. നിഖില വിമൽ ഇഷ്ടം.

നിഖിലയുടെ അഭിമുഖങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗൗതമി നായർ ഓൺലൈൻ മാധ്യമത്തിലൂടെ മുന്നോട്ട് വന്നിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അതിന് ശേഷമാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം വന്നിരിക്കുന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ ക്യൂട്ട്നെസ്സ് ഇടുന്ന ആളായി നില്ക്കാൻ താത്പര്യമില്ലെന്ന് നേരത്തെ നിഖില വിമൽ പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒത്തിരി ആളുകളാണ് വാർത്തയുടെ കമെന്റ് ബോക്സുകളിൽ നിഖിലയെ വിർശിച്ചും അഭിനന്ദിച്ചും മുന്നോട്ട് വന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മണ്ടന്‍ ഇമേജില്‍ നില്‍ക്കാന്‍ താല്‍പ്പര്യമില്ല. റാപ്പിഡ് ഫയറുകളോ മണ്ടത്തരങ്ങളോ ആണ് ഇന്നത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടത്. അത് ഇഷ്ടമുള്ള കാര്യമല്ലെന്നും ക്യൂട്ട്‌നെസ്സുള്ള ഒരാളായി നിന്നുകൊടുക്കാന്‍ താല്പര്യമില്ലന്നും നിഖില വിമല്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT