Film News

'അര്‍ച്ചന 31 നോട്ട് ഔട്ട്' എനിക്ക് ഒരുപാട് സന്തോഷം തന്ന സിനിമ: ഐശ്വര്യ ലക്ഷ്മി

'അര്‍ച്ചന 31 നോട്ട് ഔട്ട്' തനിക്ക് ഒരുപാട് സന്തോഷം തന്ന സിനിമയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമ കണ്ട സമയത്തും, ചിത്രീകരണ സമയത്തും ഒരുപോലെ തനിക്ക് സന്തോഷം തോന്നിയിരുന്നു. ചിത്രം ഒരു എന്റര്‍ട്ടെയിനര്‍ ആയിരിക്കുമെന്നും ഐശ്വര്യ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.

ഐശ്വര്യ പറഞ്ഞത്:

അര്‍ച്ചന 31 നോട്ട് ഔട്ട് എന്റര്‍ട്ടെയിനിങ്ങായിരിക്കും. ഇങ്ങനെ ഒരു സമയത്ത് നമുക്കൊരു രണ്ട് മണിക്കൂര്‍ സന്തോഷമായി ഇരിക്കാന്‍ പറ്റുക, അല്ലെങ്കില്‍ ആ സന്തോഷത്തിന്റെ ഇടയിലൂടെ നമ്മുടെ ചിന്തകളെ ഉണര്‍ത്താനും സാധിക്കും. അത് തന്നെയാണ് ഒരു സിനിമയുടെ വിജയവും. ഞാന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല, പക്ഷെ സിനിമ കണ്ടപ്പോള്‍ എനിക്ക് കിട്ടിയ ഒരു സന്തോഷമുണ്ട്.

പൊതുവെ ഞാന്‍ അഭിനയിച്ച സിനിമകള്‍ നല്ലതാണെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരും നല്ലതാണെന്ന് പറയുമ്പോള്‍ മാത്രമാണ് ഞാന്‍ എന്തെങ്കിലും പറയാറ്. പക്ഷെ അര്‍ച്ചന ഞാന്‍ വളരെ കോണ്‍ഫിഡന്റായ സിനിമയാണ്. സിനിമ കണ്ട് കഴിഞ്ഞപ്പോഴും ഷൂട്ട് ചെയ്യുമ്പോഴും സന്തോഷം കിട്ടിയ സിനിമയാണിത്.

നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് (ഫെബ്രുവരി 11) തിയേറ്ററില്‍ റിലീസ് ചെയ്തത്. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT