Film News

ഐഷ സുൽത്താനയുടെ സിനിമ ഫ്ലഷ്; ഫസ്റ്റ് ലുക് പോസ്റ്റർ

ലക്ഷദ്വീപ് വിഷയത്തിൽ നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഐഷ സുൽത്താന സംവിധാനം ആദ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫ്ലഷ് എന്നാണ് സിനിമയുടെ പേര്. ഐഷ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബീന കാസിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ബീന കാസിമാണ് ചിത്രം നിർമ്മിക്കുന്നത്. കെ ജി രതീഷാണ് ഛായാഗ്രഹണം സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റിങ്ങ് നൗഫൽ അബ്ദുള്ള.

ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയ്ക്കിടെ ബയോ വെപ്പൺ പരാമർശത്തിന്മേലാണ് ഐഷ സുൽത്താന‌ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻ‌കൂർ ജാമ്യം ലഭിച്ചെങ്കിലും രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. രാജ്യദ്രോഹ കേസ് പ്രാഥമികഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് . അന്വേഷണത്തിന് ഇനിയും സമയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തിരുന്നു

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT