Film News

ബിഗ് ബോസ് സീസൺ ത്രീയിൽ ഉണ്ടോ? മറുപടിയുമായി അഹാന

ബിഗ് ബോസ് മലയാളം പുതിയ സീസൺ തുടങ്ങുവാൻ മൂന്നു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ നോബി മാർക്കോസ്, ഡി ഫോർ ഡാൻസ് വിന്നർ റംസാൻ മുഹമ്മദ് തുടങ്ങി സിനിമാ സീരിയൽ രംഗത്തെ നിരവധി പേരുകളാണ് മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്. നടി അഹാന കൃഷ്ണയും ബിഗ് ബോസിന്റെ മൂന്നാം സീസണിൽ ഉണ്ടെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ബിഗ് ബോസുമായി ബന്ധപ്പെടുത്തി തന്നെക്കുറിച്ച് കേൾക്കുന്ന വാർത്തകൾ തെറ്റാണെന്ന വെളിപ്പെടുത്തലുമായി നടി അഹാന കൃഷ്ണകുമാർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് . ഇൻസ്റ്റാഗ്രാം സ്റ്റോറോയിലൂടെയാണ് ബിഗ് ബോസ്സിനെക്കുറിച്ചുള്ള വാർത്തകളെക്കുറിച്ച് അഹാന പ്രതികരിച്ചത്.

അഹാനയുടെ പ്രതികരണം

'അതൊരു വ്യാജ വാർത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാൻ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയിൽ പോയി എന്തിനു ഞാൻ ഇരിക്കണം'

ഫെബ്രുവരി പതിന്നാലിനാണ് ബിഗ് ബോസ് സീസൺ ത്രീ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് അവതാരകൻ. 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാവും ഷോ സംപ്രേഷണം ചെയ്യുക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും പ്രേക്ഷകർക്ക് ബിഗ് ബോസ് കാണാം. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൃത്യമായ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ പ്രവേശിപ്പിക്കുക.

സാഹിത്യം മുതല്‍ രാഷ്ട്രീയം വരെ, മലയാളത്തിന്റെ സാനു മാഷ്; പ്രൊഫ.എം.കെ.സാനു

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

SCROLL FOR NEXT