Film News

ഫീമെയില്‍ ഓറിയെന്റഡ് ഫിലിംസ് എന്ന പ്രയോഗത്തില്‍ വിശ്വസിക്കുന്നില്ല : അഹാന കൃഷ്ണ

വി എസ് ജിനേഷ്‌

ഫീമെയില്‍ ഓറിയെന്റഡ് ഫിലിംസ് എന്ന പ്രയോഗത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അഹാന കൃഷ്ണ. ഹീറോയ്ക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങളെ ആരും മെയില്‍ ഓറിയെന്റഡ് ഫിലിംസ് എന്നു വിളിക്കാറില്ല. അത് സാധാരണ സിനിമയാണ്. നല്ല സിനിമ എന്നത് മാത്രമാണ് മനസിലുള്ളതെന്നും അഹാന ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിനേത്രിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ ഭക്ഷണം ഉണ്ടാക്കിയിട്ട് അതിന് മോടികൂട്ടാന്‍ ഉപ്പും കുരുമുളകുമൊക്കെ ഇടുന്നത് പോലെ സിനിമയില്‍ അഭിനേത്രിമാരെ ഉപയോഗിക്കുന്നതില്‍ വിയോജിപ്പുണ്ട്.
അഹാന കൃഷ്ണ

ആദ്യ ചിത്രമായ സ്റ്റീവ് ലോപ്പസ് കഴിഞ്ഞ് തനിക്ക് ഓഫറുകള്‍ വന്നിരുന്നില്ലെന്നും അഹാന പറഞ്ഞു. പിന്നീട് വന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയായിരുന്നു, കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ചെയ്യാതെ ഒഴിവാക്കിയത് ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമാണെന്നും അഹാന കൂട്ടിച്ചേര്‍ത്തു. അഹാന നായികയായ ലൂക്കയും അതിഥി വേഷത്തിലെത്തിയ പതിനെട്ടാം പടിയും തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT