Film News

സംവിധായികയായി അഹാന; 'തോന്നല്‍' ടൈറ്റില്‍ പോസ്റ്റര്‍

അഹാന കൃഷ്ണ സംവിധായികയാവുന്നു. ആദ്യ സംവിധാന സംരംഭത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. തോന്നല്‍ എന്നാണ് പേര്. ദ ട്രൈബ് കണ്‍സെപ്റ്റ്‌സാണ് നിര്‍മ്മാണം.

സംഗീതം ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക. ആറ് മാസത്തോളമായി ഇത് തന്റെ മനസിലുണ്ടെന്ന് അഹാന പറയുന്നു. ഇപോള്‍ പാകമായി പുറത്തുവരുന്നു. ഒക്ടോബര്‍ 30ന് ആണ് തന്റെ ആദ്യ സംവിധാന സംരഭം പ്രേക്ഷകരിലേക്ക് എത്തുകയെന്നും അഹാന അറിയിച്ചു.

രാജീവ് രവിയുടെ 'ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നാന്‍സി റാണി, അടി എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ ചിത്രങ്ങള്‍.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT