Film News

മമ്മൂട്ടിയുടെ ഏജന്റ്; 2023 സംക്രാന്തി റിലീസ്

അഖില്‍ അക്കിനേനി നായകനായി എത്തുന്ന സുരേന്ദര്‍ റെഡ്ഡി ചിത്രം 'ഏജന്റിന്റെ' റിലീസ് പ്രഖ്യാപിച്ചു. മമ്മൂട്ടി സുപ്രധാന വേഷത്തിലേക്കെത്തുന്ന ചിത്രം 2023 സംക്രാന്തി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2019 -ല്‍ റിലീസ് ചെയ്ത യാത്ര എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുംഗ് ചിത്രമാണ് ഏജന്റ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ അഖില്‍ അക്കിനേനി അവതരിപ്പിക്കുന്ന കഥാപാത്രം ബോളിവുഡ് ചിത്രമായ 'ബോണി'ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതായിരിക്കും എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു സ്‌പൈ ത്രില്ലറായ ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതുമുഖമായ സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.

റസൂല്‍ എല്ലൂരാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹിപ് ഹോപ് തമിഴ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കഥ വക്കന്തം വംശിയുടേതാണ്. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. എ.കെ എന്റര്‍ടെയിന്‍മെന്റ്‌സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലാസംവിധാനം അവിനാഷ് കൊല്ല. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT