Film News

മമ്മൂട്ടി-അഖില്‍ അക്കിനേനി ചിത്രം 'ഏജന്റ്' ; പാന്‍ ഇന്ത്യന്‍ റിലീസ്

തെന്നിന്തന്യന്‍ താരം അഖില്‍ അക്കിനേനി കേന്ദ്ര കഥാപാത്രമായ ഏജന്റ് പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ മമ്മൂട്ടിയും പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 15ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഏജന്റ് ഒരു ആക്ഷന്‍ ത്രില്ലറാണ്. നിലവില്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് ഏജന്റ്. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. വക്കന്തം വംശിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മാണം.

റസൂല്‍ എല്ലൂര്‍ ഛായാഗ്രാഹകന്‍. ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. സംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ. പിആര്‍ഒ: ശബരി.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; നാല് കോര്‍പറേഷനുകളില്‍ മുന്നില്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT