Film News

'സംഗീത നാടക അക്കാദമിയില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സെക്രട്ടറിയുടേത് മയമില്ലാത്ത നയങ്ങള്‍'; അടൂര്‍ ഗോപാലകൃഷ്ണന്‍

സംഗീത നാടക അക്കാദമി സെക്രട്ടറിയുടേത് തീരെ മയമില്ലാത്ത നയങ്ങളെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്നുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍:

'തൃശൂരില്‍ സംഗീത നാടക അക്കാദമിയില്‍ കുറേ കലാകാരന്മാര്‍ രണ്ടാഴ്ചയില്‍ കൂടുതലായി ഒരു സമരം നടത്തിക്കൊണ്ട് വരികയാണ്. അതിന്റെ കാരണങ്ങളെ പറ്റി അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പ്രത്യേകിച്ച് അക്കാദമിയുടെ സെക്രട്ടറി തീരെ മയമില്ലാത്ത ഒരു നയമാണ് സ്വീകരിക്കുന്നത് എന്നാണ്.

സംഗീത നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ കലാകാരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. അതില്‍ ഒരു ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം എന്നൊക്കെ വ്യാഖ്യാനിക്കാവുന്ന രീതിയിലുള്ള പെരുമാറ്റം അവിടുത്തെ അധികാരികളില്‍ നിന്നുണ്ടാകാന്‍ പാടില്ല.

കെ.പി.എ.സി ലളിതയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അവിടുത്തെ ഒരു പ്രശ്‌നം ലളിതയെ പോലെ ഒരു കലാകാരിക്ക് ഈ ഔദ്യോഗിക കാര്യങ്ങളെ പറ്റി വലിയ ധാരണയൊന്നുമില്ല. അതുകൊണ്ട് അത് മുഴുവനും സെക്രട്ടറിക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. അതൊരു പഴുതായി കണ്ട് പൂര്‍ണമായി അധികാരം സെക്രട്ടറി ഏറ്റെടുത്തിരിക്കുന്നതായി തോന്നും അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ പറ്റി കേട്ടപ്പോള്‍. അങ്ങനെയെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി മാറ്റണം.

സമരത്തിലിരിക്കുന്ന കലാകാരന്മാരെ വിളിച്ച് സംസാരിച്ച് പരാതികള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. അത് എത്രയും വേഗം ചെയ്യണം, ഇപ്പോള്‍ കുറച്ച് നീണ്ടുപോയി. ഇത് വളരെ നിസാരമായി കാണുന്നത് കൊണ്ടാണ്ടാണ് പരിഹാരമില്ലാതെ ഇങ്ങനെ നീളുന്നത്. ഗ്ലാമറുള്ള നടീനടന്മാരൊന്നും ഇല്ലാത്തതിനാല്‍ തന്നെ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് രസമൊന്നും തോന്നില്ല. പക്ഷെ ഗ്ലാമറുള്ള ഒരു നടന്റെ സഹോദരനാണ് ആര്‍.എല്‍.വി.രാമകൃഷ്ണന്‍. ജീവിതം നടനകലയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ഒരു കലാകാരനാണ് അദ്ദേഹം. മാത്രമല്ല മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് എടുത്ത് തന്റെ ജീവിതം ഇതില്‍ തന്നെ അര്‍പ്പിച്ചിയാളാണ്. അങ്ങനെയൊരാള്‍ തന്റെ പ്രകടനം സംഗീതനാടക അക്കാദമി നടത്തുന്ന ഒരു പരിപാടിയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

ഇതിനൊന്നും തയ്യാറല്ലെങ്കില്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് തീര്‍ച്ചയായും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. സര്‍ക്കാരിലേക്ക് പോകുന്നതിന് മുമ്പ് തന്നെ വിഷയം പരിഹരിക്കണം, പരിഹരിക്കപ്പെടും എന്നാണ് എന്റെ പ്രതീക്ഷ.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

SCROLL FOR NEXT