Film News

തിയറ്ററുകള്‍ ഇല്ലാതായാല്‍ സിനിമയുടെ അവസാനം, ഫോണിലോ,ടിവിയിലോ കാണേണ്ടതല്ല സിനിമയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

ഒറ്റക്കിരുന്നോ, വാച്ചിലോ, ടെലിഫോണിലോ കാണാനുള്ള കലയല്ല സിനിമയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ ആളുകള്‍ കൂടിയിരുന്ന് ഒരുമിച്ച് കാണേണ്ട കലയാണ്. ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ റേഡിയോ നാടകം പോലെയോ സിനിമയെ കാണാനാകില്ല. ഓഡിയന്‍സിന് ഒരു ധ്യാനമുണ്ട്, അത് ചെറിയ സംവിധാനങ്ങളില്‍ വന്നാല്‍ നഷ്ടടപ്പെടും. തിയറ്ററുകള്‍ക്ക് പകരം എല്ലാവരും വീട്ടിലിരുന്ന് സിനിമ കാണുന്ന അവസ്ഥ വന്നാല്‍ അത് സിനിമയുടെ അവസാനമായിരിക്കുമെന്നും അടൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പരാമര്‍ശം.

അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍:

'സിനിമ എന്നത് ആളുകള്‍ കൂടിയിരുന്ന് ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ്. അത് ഒറ്റയ്ക്ക് ഇരുന്ന് കാണാനുള്ളതല്ല. നിങ്ങളുടെ ഫോണിലോ വാച്ചിലോ കാണാനുള്ളതല്ല സിനിമ. അങ്ങനെ ഒരു ജന്മമുണ്ട്, അത് നികൃഷ്ട ജന്മമാണ്. നല്ല ജന്മം എന്ന് പറയുന്നത് ശരിക്കും തിയറ്ററില്‍, നല്ല ശബ്ദങ്ങളും നല്ല രീതിയിലുള്ള പ്രൊജക്ഷനുമൊക്കെയായി കാണുന്നതാണ് ശരിക്കും സിനിമ. സിനിമ എന്ന സങ്കല്‍പ്പം തന്നെ ഉരുത്തിരിഞ്ഞത് അങ്ങനെയാണ്.

ടെലിവിഷനില്‍ പരിപാടി നടത്തുന്നത് പോലെയോ അല്ലെങ്കില്‍ റേഡിയോ നാടകം കേള്‍ക്കുന്നത് പോലെയോ നമുക്ക് ഒരിക്കലും സിനിമയെ കാണാന്‍ പറ്റില്ല. ഓഡിയന്‍സിന് ഒരു ധ്യാനമുണ്ട്, അത് ചെറിയ സംവിധാനങ്ങളില്‍ വന്നാല്‍ നഷ്ടടപ്പെടും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പതിവനുസരിച്ച് വരുന്ന സാങ്കേതികവിദ്യയിലെ മാറ്റമായി പുതിയ രീതികളെ കണ്ടുകൂടാ. അങ്ങനെ സംഭവിച്ചാല്‍ സിനിമയുടെ അവസാനമാകും അത്. എല്ലാവരും സിനിമാതിയറ്ററൊക്കെ ഉപേക്ഷിച്ച് വീട്ടിലിരുന്ന് സിനിമ കാണുന്ന അവസ്ഥ വന്നാല്‍ അത് നമ്മുടെ സങ്കല്‍പ്പത്തിലുള്ള സിനിമ ആയിരിക്കില്ല. അത് വേറൊരു രൂപമായിരിക്കും.'

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT