Film News

ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഏലിയൻ, അൽത്താഫിക്ക ആയിരുന്നു 'പ്ലൂട്ടോ'യായി ആദ്യ ഓപ്‌ഷൻ: ആദിത്യൻ ചന്ദ്രശേഖർ

പ്ലൂട്ടോ എന്ന സിനിമയിലെ ഏലിയൻ കഥാപാത്രത്തിലേക്കുള്ള ആദ്യ ചോയ്സ് അൽത്താഫ് സലിം തന്നെയായിരുന്നു എന്ന് സംവിധായകൻ ആദിത്യൻ ചന്ദ്രശേഖർ. മലയാളത്തിലെ അഭിനേതാക്കളിൽ ആര് എന്ന ചിന്ത വന്നപ്പോൾ ആദ്യം മനസ്സിലെത്തിയ മുഖം അദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് മലയാള സിനിമയുടെ ബഡ്ജറ്റിൽ എങ്ങനെ ഈ കഥാപാത്രത്തെ ഒരുക്കം എന്ന ആലോചനകളിലേക്ക് കടന്നു. അതിന് പിന്നാലെയാണ് പ്ലൂട്ടോയുടെ ഫൈനൽ ലുക്കിലേക്ക് എത്തിയതെന്ന് ആദിത്യൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യൻ ചന്ദ്രശേഖർ.

'പ്ലൂട്ടോ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ആദ്യ ആലോചനകളിൽ തന്നെ അൽത്താഫിക്കയായിരുന്നു മനസ്സിൽ വന്നത്. മലയാളത്തിലെ അഭിനേതാക്കളിൽ ആർക്കായിരിക്കും ഇത് ചെയ്യാൻ കഴിയുക എന്ന ആലോചനകളിൽ അദ്ദേഹത്തിന്റെ മുഖമായിരുന്നു വന്നത്. അൽത്താഫിക്കയെ എങ്ങനെ ഈ രൂപത്തിലേക്ക് കൊണ്ടുവരാൻ കഴിയും എന്നതായിരുന്നു അടുത്ത ആലോചന. നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങി നിൽക്കണമല്ലോ. പുറത്ത് നിന്നുള്ള റഫറൻസ് എടുത്താൽ നമ്മുടെ ബഡ്ജറ്റിൽ നിൽക്കണമെന്നില്ല. അങ്ങനെയുള്ള ആലോചനകൾക്ക് ശേഷമാണ് പ്ലൂട്ടോയുടെ ഫൈനൽ ലുക്കിലേക്ക് എത്തുന്നത്,' ആദിത്യൻ പറഞ്ഞു.

അതേസമയം പ്ലൂട്ടോ ഈ മാസം 30 ന് തിയറ്ററുകളിൽ എത്തുകയാണ്. അല്‍ത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോള്‍ നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. നീരജ് മാധവ്, അല്‍ത്താഫ് സലീം എന്നിവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജുകുമാറും രശ്മി രജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖറാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അര്‍ക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ രാഖിലും കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യറുമാണ്.

ആരാധകർക്കൊപ്പം 6 മണിക്കൂർ ചെലവഴിച്ച് അല്ലു അർജുൻ; ഒപ്പം ഇൻഷുറൻസ് പരിരക്ഷയും

'ഏറുന്നോ തമോവനനിരകൾ... 'ഉന്മാദ'ത്തിൽ ജോബ് കുര്യൻ പാടിയ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

'മദ്യം മാത്രം കുടിക്കുന്ന ഏലിയൻ'; പ്ലൂട്ടോ എത്തുന്നു, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്ലെൻ ചിത്രം ഒരുങ്ങുന്നു

‘ഷാഹി കബീർ’ എന്ന പേര് തന്നെയാണ് ഉന്മാദത്തിലേക്ക് ഏറ്റവുമധികം എക്സൈറ്റ് ചെയ്ത ഫാക്ടർ: ലിജോമോൾ

SCROLL FOR NEXT