Film News

ചിരഞ്ജീവി സിനിമയില്‍ നിന്ന് തൃഷ പിന്‍മാറി, കാരണം വിശദീകരിച്ച് ട്വീറ്റ്

THE CUE

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ പുതിയ സിനിമ 'ആചാര്യ'യില്‍ അഭിനയിക്കുന്നില്ലെന്ന് തെന്നിന്ത്യന്‍ അഭിനേത്രി തൃഷാ കൃഷ്ണന്‍. സര്‍ഗാത്മക ഭിന്നതകളാണ് സിനിമ വേണ്ടെന്ന് വെക്കാന്‍ കാരണമെന്ന് തൃഷ ട്വീറ്റ് ചെയ്തു. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവുമായുള്ള ഭിന്നതയാണ് തൃഷയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃഷയുടെ ട്വീറ്റ്

ചിലപ്പോഴെങ്കിലും നേരത്തെ പറഞ്ഞതും, ചര്‍ച്ച ചെയ്തതുമായ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായത് സംഭവിക്കാം. സര്‍ഗാത്മക ഭിന്നതകള്‍ കൊണ്ട് ചിരഞ്ജീവി സാറിന്റെ സിനിമ ചെയ്യുന്നില്ല. ടീമിന് ആശംസകള്‍ നേരുന്നു. മറ്റൊരു സിനിമയിലൂടെ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തും

ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ജനതാ ഗാരേജ് സംവിധാനം ചെയ്ത കൊരട്‌ല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ശിവ. ചിരഞ്ജീവിക്കൊപ്പം മഹേഷ് ബാബു, കാജല്‍ അഗര്‍വാള്‍ എന്നിവരും ആചാര്യയിലുണ്ട്. മഹേഷ് ബാബു അതിഥി താരമായാണ് ചിത്രത്തില്‍.

2006ല്‍ സ്റ്റാലിന്‍ എന്ന ചിത്രത്തില്‍ ചിരഞ്ജീവിക്കൊപ്പം തൃഷ കേന്ദ്രകഥാപാത്രമായിരുന്നു. 140 കോടി ബജറ്റിലാണ് ആചാര്യ നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി റാം എന്ന ചിത്രത്തില്‍ തൃഷ അഭിനയിക്കുന്നുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT