Film News

'പുരുഷന്മാരിലെ നര സാൾട്ട് ആൻ്റ് പെപ്പർ ലുക്ക്, സ്ത്രീ ആണേൽ തള്ള, അമ്മച്ചി, അമ്മായി'; രേവതി സമ്പത്ത്

കഴിഞ്ഞ ദിവസം മമ്മൂട്ടി ഇന്സ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച സ്റ്റൈലിഷ് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമായിരുന്നു. പോസ്റ്റിനു താഴെ താരത്തിന്റെ ​ഗ്ലാമറിനെ പുകഴ്ത്തിക്കൊണ്ടുളള ആരാധകരുടെ കമന്റുകളും നിറഞ്ഞിരുന്നു. 'എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം തന്നെയാണ്. പക്ഷെ എന്തുകൊണ്ടാണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?' എന്നാണ് നടി രേവതി സമ്പത്ത് ചോദിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്ന നടിമാരുടെ ചിത്രങ്ങൾക്കു താഴെ അശ്ലീലച്ചുവയുളള മോശം കമന്റുകൾ വന്നു നിറയുന്ന അതേ ഇടത്തിൽ തന്നെയാണ് മമ്മൂട്ടിയുടെ ചിത്രത്തിന് പോസിറ്റീവ് കമന്റുകൾ മാത്രം ഉണ്ടാകുന്നത്.

സിനിമയിൽ സജീവമായവരും അല്ലാത്തവരുമായുളള നടിമാരുടെ ചിത്രങ്ങൽ സമൂഹ മാധ്യമങ്ങളിൽ എത്തുമ്പോൾ വലിയ രീതിയിലുളള ബോഡി ഷെയ്മിങ് നടക്കാറുണ്ട്. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് ഈ അടുത്ത് രഞ്ജിനിയുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹവും നമുക്ക് മറക്കാനാകില്ലെന്ന് രേവതിയുടെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

രേവതിയുടെ കുറിപ്പ്:

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.

എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം.

ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?

സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.

ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.

അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്പോൾ, സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപ്പെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.

വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ" ഉയ്യോ ഇക്കയെ പറഞ്ഞെ","പബ്ലിസിറ്റിയാണ് " എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല !!

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT