Film News

മമ്മൂട്ടിയുടെ രാജക്ക് വിസിലടിച്ച അത്ത,ധൂളിലെ പാട്ടി, പറവൈ മുനിയമ്മ അന്തരിച്ചു

THE CUE

തമിഴ്‌നാട്ടിലെ പ്രശസ്ത നാടന്‍ പാട്ട് കലാകാരിയും, അഭിനേത്രിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. മലയാളത്തില്‍ 'പോക്കിരിരാജ' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ മുനിയമ്മ അവതരിപ്പിക്കുന്ന അത്തയുടെ ഡയലോഗില്‍ നിന്നാണ്. വിക്രം നായകനായ ധൂള്‍ എന്ന സിനിമയിലെ കഥാപാത്രമാണ് മുനിയമ്മക്ക് വഴിത്തിരിവായത്. പ്രായാധിക്യത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികില്‍സയിലായിരുന്നു. മധുരൈയിലെ വീട്ടിലാണ് അന്ത്യം.

മധുരൈയിലെ പറവൈ ഗ്രാമത്തില്‍ നിന്ന് നാടന്‍ പാട്ടുകളിലൂടെയാണ് മുനിയമ്മ ശ്രദ്ധിക്കപ്പെടുന്നത്. വിദ്യാസാഗര്‍ ഈണമിട്ട ഗാനമാലപിച്ചാണ് മണിയമ്മ സിനിമയിലെത്തിയത്. 2003ല്‍ ധൂള്‍ എന്ന ചിത്രത്തില്‍ അഭിനയജീവിതം തുടങ്ങിയ മുനിയമ്മ അമ്പതിലേറെ സിനിമകള്‍ ചെയ്തു. 2015ല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുനിയമ്മയ്ക്ക് ചികില്‍സാ സഹായവുമായി ധനുഷും ശിവകാര്‍ത്തികേയനും എത്തിയിരുന്നു. 2019ല്‍ തമിഴകത്തെ പ്രധാന പുരസ്‌കാരമായ കലൈലാമണി നേടിയിട്ടുണ്ട്.

കോവില്‍, ദേവതയെ കൊണ്ടേന്‍, സണ്ടൈ, തമിഴ് പടം എന്നിവയിലും മലയാളത്തില്‍ ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലും അഭിനയിച്ചു. 2017ല്‍ സതുരൈ അടിയിലാണ് അവസാനമായി അഭിനയിച്ചത്. കലൈഞ്ജര്‍ ടിവിയില്‍ കുക്കറി ഷോയും ഇടക്ക് അവതരിപ്പിച്ചിരുന്നു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT