Film News

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

കരിയറിന്റെ തുടക്കകാലത്ത് സിനിമ മേഖലയിൽ നിന്നും തനിക്ക് ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ഖുശ്ബു. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾക്ക് ചൂഷണങ്ങളെ അഭിമുഖരിക്കേണ്ടി വരുമെന്നും അത്തരം അവസരങ്ങളിൽ ഉടൻ തന്നെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും ഖുശ്ബു പറയുന്നു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024 ഭാഗമായി നടത്തിയ 'വുമണ്‍ സേഫ്റ്റി ഇന്‍ സിനിമ' എന്ന സെഷനില്‍ സംസാരിക്കവേയായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.

ഖുശ്ബു പറഞ്ഞത്:

സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടങ്ങളിലും സ്ത്രീകള്‍ ചൂഷണം നേരിടേണ്ടി വരും. ഷെയർ ഓട്ടോയിലോ ലോക്കൽ ട്രെയിനിലോ മാത്രമല്ല വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഇത്തരം അവസ്ഥയുണ്ടാകും. സ്ത്രീകൾ‌ക്ക് എല്ലാ മേഖലയിലും അത് അനുഭവിക്കേണ്ടി വരാറുണ്ട്. ഫിലിം ഇൻഡസ്ട്രിൽ മാത്രമല്ല ഇത് നടക്കുന്നത്. എനിക്ക് നമ്മുടെ സ്ത്രീകളോട് പറയാനുള്ളത് നിങ്ങളെ ആരെങ്കിലും ചൂഷണം ചെയ്യുന്നു എന്ന് തോന്നിയാല്‍ അല്ലെങ്കിൽ എന്തെങ്കിലും തെറ്റായി നിങ്ങൾക്ക് സംഭവിക്കുന്നുവെന്ന് തോന്നിയാൽ അപ്പോൾ തന്നെ അതിനെതിരെ നിങ്ങൾ പ്രതികരിക്കണം. ആ സമയം എനിക്ക് എന്റെ കരിയർ നോക്കണം എന്ന് കരുതരുത്. ഞാൻ എന്റെ വ്യക്തിപരമായ ഒരു അനുഭവം നിങ്ങളോട് പറയാം. അഭിനയത്തിന്റെ ആദ്യനാളുകളില്‍ എനിക്കും ഇത്തരം ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഹീറോ അടുത്തു വന്ന് എന്നോട് 'നീ എനിക്കൊരു അവസരം തരുമോ?' എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ തന്നെ ഞാൻ എന്റെ ചെരുപ്പ് കയ്യിലെടുത്ത് സാർ എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, നിങ്ങൾ ഇവിടെ നിന്ന് അടി വാങ്ങുന്നോ അതോ മുഴുവൻ യൂണിറ്റിന് മുന്നിൽ നിന്ന് അടി വാങ്ങുന്നോ? എന്നു ചോദിച്ചു. അന്ന് ഒരു പുതുമുഖം എന്ന നിലയിൽ എന്റെ കരിയറിന് എന്ത് സംഭവിക്കും എന്ന് ഞാൻ ആലോചിച്ചില്ല. ആ സമയം എന്റെ അഭിമാനമാണ് ഈ ലോകത്ത് എന്തിനെക്കാളും വലുത് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എല്ലാ സ്ത്രീകളോടും പറയാനുള്ളത് ചൂഷണം എല്ലായിടത്തും ഉണ്ടാകും, എന്നാൽ നമ്മൾ നമ്മളെ ബഹുമാനിക്കാത്തിടത്തോളം കാലം നമ്മുടെ മുന്നിൽ നിൽക്കുന്നവരും നമ്മളെ ബഹുമാനിക്കില്ല എന്നാണ്.

പുസ്തകങ്ങളിലെ ബന്ധങ്ങളെ സാഹിത്യപശ്ചാത്തലത്തില്‍ മനസിലാക്കണം: പ്രജക്ത കോലി

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

വാരാന്ത്യം; ഷാർജ പുസ്തകമേളയില്‍ തിരക്കേറും

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

SCROLL FOR NEXT