Film News

‘നിങ്ങളിലൂടെയാണ് യഥാര്‍ത്ഥ സ്‌നേഹം ഞാന്‍ കാണുന്നത്, അച്ഛനോടുള്ള സ്‌നേഹം ഒരിക്കലും മരിക്കില്ല’; ഭാവന

THE CUE

അച്ഛനും അമ്മയ്ക്കും വിവാഹവാര്‍ഷിക ദിനാശംസകള്‍ നേര്‍ന്ന് നടി ഭാവന. ഇരുവരുടെയും വിഹാഹചിത്രമുള്‍പ്പടെ പങ്കുവെച്ചായിരുന്നു ഭാവനയുടെ വൈകാരികമായ കുറിപ്പ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അച്ഛാ, അമ്മാ., നിങ്ങളെ പോലുള്ള മാതാപിതാക്കളെ ലഭിച്ചതില്‍ ഞാനെത്ര ഭാഗ്യവതിയാണെന്ന് വിവരിക്കാനാകില്ല. നിങ്ങളിലൂടെയാണ് ഞാന്‍ യഥാര്‍ത്ഥ സ്‌നേഹം കാണുന്നത്, അതെന്നെ സന്തോഷിപ്പിച്ചു. ഒരു മകളെന്ന നിലയില്‍, നിങ്ങളില്‍ ഞാന്‍ പൂര്‍ണത കാണുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. വിവാഹവാര്‍ഷികദിനാശംസകള്‍... അച്ഛന്‍ ഞങ്ങളുടെ കൂടെ ഇല്ലായിരിക്കാം, പക്ഷെ അച്ഛനോടുള്ള ഞങ്ങളുടെ സ്‌നേഹം ഒരിക്കലും മരിക്കില്ല.' - ഭാവന കുറിച്ചു.

ഫോട്ടോഗ്രാഫറായ ബാലചന്ദ്രനാണ് ഭാവനയുടെ അച്ഛന്‍. 2015ലാണ് അദ്ദേഹം മരിക്കുന്നത്. പുഷ്പലതയാണ് അമ്മ.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT