Film News

‘എപ്പോഴും പരമ്പരാഗത വസ്ത്രം മാത്രം ധരിച്ചാല്‍ പറ്റില്ലല്ലോ’, വസ്ത്രധാരണത്തെ ചോദ്യം ചെയ്തവര്‍ക്ക് അനുശ്രീയുടെ മറുപടി

THE CUE

വീട്ടുവളപ്പില്‍ ഒരു മോഡല്‍ ഫോട്ടോഷൂട്ട് എന്ന പേരില്‍ നടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങള്‍ക്കു നേരെ വ്യാപക വിമര്‍ശനും അധിക്ഷേപവുമായിരുന്നു ഉണ്ടായത്. പൊതുവെ നാടന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ വസ്ത്രധാരണമായിരുന്നു കാരണം. സമൂഹമാധ്യമങ്ങളില്‍ തന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായെത്തിയവര്‍ക്ക് അനുശ്രീ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഡേണ്‍ ഡ്രസുകള്‍ വേണ്ട എന്നും, വളരെ ബോറായെന്നും തുടങ്ങുന്നവയായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. കുറച്ച് ഹോട്ടായി പോയി എന്ന മറ്റൊരു കമന്റിന് ഇരിക്കട്ടെ എന്നായിരുന്നു താരത്തിന്റെ മറുപടി. വസ്ത്രം ബോറാണെന്ന ഒരു ആരാധികയുടെ കമന്റിന്, എന്നാല്‍ താങ്കള്‍ നല്ല വസ്ത്രം ധരിച്ചോളൂ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.

'ഇങ്ങനെയുള്ള വസ്ത്രത്തില്‍ കണ്ടിട്ടില്ല അതുകൊണ്ട് പറഞ്ഞതാ, ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഇങ്ങനെ കണ്ടപ്പോള്‍ ഇഷ്ടമായില്ല'എന്ന കമന്റുമായി വീണ്ടും ആരാധികയെത്തി. ഇതിനും അനുശ്രീക്ക് മറുപടിയുണ്ടായിരുന്നു. 'എപ്പോഴും പരമ്പരാഗത വസ്ത്രങ്ങള്‍ മാത്രം ധരിച്ചാല്‍ പറ്റില്ലല്ലോ, ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ കാരണം നിങ്ങള്‍ക്ക് തോന്നുന്നതാ. പക്ഷെ എപ്പോഴും അങ്ങനെ പറ്റില്ല, അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ', അനുശ്രീ കുറിച്ചു.

രണ്ടാം വരവ് വെറുതെയാകില്ല; ശ്രദ്ധ നേടി 'മോഹിനിയാട്ടം' ഫസ്റ്റ് ലുക്ക്

തൃശൂരില്‍ സുരേഷ് ഗോപി ഫാക്ടര്‍ ഇനി വര്‍ക്കാകുമോ? POLLPOINT

ആശ്വാസമേകാത്ത ആശ്രയം; എന്താണ് ട്രോമ ബോണ്ടിംഗ്? POLLPOINT

The Roar just got Louder; 'കാട്ടാളൻ' മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ടി സീരീസ്

തിയറ്ററുകളിൽ പ്രദർശനം തുടർന്ന് 'അനോമി'; സക്സസ് ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും

SCROLL FOR NEXT