Film News

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ; സാമൂഹിക അകലം മറന്ന് സെല്‍ഫിയെടുക്കാന്‍ നാട്ടുകാര്‍

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തില്‍ പങ്കെടുത്ത് നടി അനുശ്രീ. ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിനായി സംഘടിപ്പിച്ച കുടുംബ സംഗമത്തിലാണ് അനുശ്രീ പങ്കെടുത്തത്. റിനോയ് വര്‍ഗീസുമായുള്ള ദീര്‍ഘകാല സൗഹൃദമാണ് അനുശ്രീയെ പ്രചരണത്തിന് എത്തിച്ചത്.

റിനോയ് വര്‍ഗീസ് വിജയിച്ചാല്‍ നാടിന് വേണ്ടി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുള്ളതുകൊണ്ടാണ് പ്രചരണത്തിനെത്തിയതെന്ന് അനുശ്രീ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം വിജയാശംസകള്‍ നേരുന്നതായും അനുശ്രീ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുടുംബ സംഗമത്തിനെത്തിയ അനുശ്രീക്കൊപ്പം സെല്‍ഫിയെടുക്കാന്‍ സാമൂഹിക അകലം മറന്ന് തിരക്കു കൂട്ടുന്ന നാട്ടുകാരുടെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത തന്നെ ബി.ജെ.പിയോട് ബന്ധപ്പെടുത്തി നടന്ന പ്രചരങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന്, 'അത് അവരുടെ സ്വകാര്യ ഇഷ്ടങ്ങളല്ലെ, ഇത് എന്റെയും' എന്നായിരുന്നു അനുശ്രീ മാതൃഭൂമിക്ക് നല്‍കിയ മറുപടി.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT