Film News

'അതിജീവിച്ചവള്‍ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ എങ്ങനെയാണ് അവളെ ചതിക്കാന്‍ പറ്റുന്നത്?', സത്യം വിജയിക്കുമെന്ന് രമ്യ നമ്പീശന്‍

നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ദിഖും ഉള്‍പ്പടെ കൂറുമാറിയ വിവാദത്തില്‍ പ്രതികരണവുമായി രമ്യ നമ്പീശനും. അക്രമത്തെ അതിജീവിച്ച നടിയെ എങ്ങനെയാണ് ചതിക്കാന്‍ തോന്നുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രമ്യ ചോദിക്കുന്നു. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും, സത്യം ജയിക്കുമെന്നും രമ്യ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സത്യം വേദനിപ്പിക്കും പക്ഷേ ചതി? നിങ്ങളോടൊപ്പം നിന്ന് പൊരുതുകയാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നയാള്‍ പെട്ടെന്ന് നിറം മാറുമ്പോള്‍ അത് ഒരുപാട് ആഴത്തില്‍ വേദനിപ്പിക്കും. കേസുകളില്‍ സാക്ഷികളായവര്‍ കൂറുമാറാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അക്രമത്തെ അതിജീവിച്ചവള്‍ നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ, എങ്ങനെയാണ് നിങ്ങള്‍ക്ക് അവളെ ചതിക്കാന്‍ പറ്റുക?

ഈ പോരാട്ടം സത്യമാണ്. ഒടുവില്‍ സത്യം വിജയിക്കുക തന്നെ ചെയ്യും. അക്രമത്തെ അതിജീവിച്ചവള്‍ക്കുവേണ്ടിയും സ്ത്രീസമൂഹത്തിന് വേണ്ടിയും ഈ പോരാട്ടം തുടരുക തന്നെചെയ്യും.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT