Film News

'ഇൻ ഹരിഹർ നഗറി'ന്റെ തമിഴ് റീമേക്കിൽ അശോകന് പകരം വിവേക്; ഓർമ്മകളുമായി ആലപ്പി അഷറഫ്

അന്തരിച്ച തമിഴ്‍ നടൻ വിവേകിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷറഫ്. 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയുടെ തമിഴ് റീമേക്ക് സംവിധാനം ചെയ്തപ്പോൾ അശോകന്റെ കഥാപാത്രം അവതരിപ്പിച്ചത് വിവേക് ആയിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായി കരുതുന്നുവെന്നും ആലപ്പി അഷറഫ് ഫേസ്ബുക്കിൽ കുറിച്ചു.

ആലപ്പി അഷറഫിന്റെ ഫേസ്ബുക് കുറിപ്പ്

'ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "MGR നഗർ "എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു.

അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്.

പ്രിയ കലാകാരന് പ്രണാമം

ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിവേകിന്റെ അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനാൽ അദ്ദേഹം തീവ്ര പരിചരണവിഭാഗത്തിലായിരുന്നു. യന്ത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT