Film News

‘പോയി വേറൈ വേലൈ പാറ്ങ്കടാ’ ; ആര്യയ്ക്കും രമേഷ് ഖന്നയ്ക്കുമൊപ്പം മതം മാറിയെന്ന പ്രചരണത്തിന് മറുപടിയുമായി വിജയ് സേതുപതി

THE CUE

താനടക്കമുള്ള അഭിനേതാക്കള്‍ മതം മാറിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മറുപടിയുമായി നടന്‍ വിജയ് സേതുപതി. വേറെ വല്ല പണിയും ഉണ്ടെങ്കില്‍ നോക്ക് (പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ) എന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്. മതം മാറിയെന്ന വ്യാജ പ്രചാരണ പോസ്റ്റ് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിജയ്‌യുടെ മറുപടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ വിജയ്‌യെയും എജിഎസ് എന്റര്‍ടെയിന്‍മെന്റ് അധികൃതരെയുമടക്കം ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയും പരിശോധനകള്‍ നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പ്രചരിച്ച വ്യാജകുറിപ്പ്. വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് പിന്നിലെ സത്യങ്ങള്‍ എന്നായിരുന്നു കുറിപ്പിന്റെ തലക്കെട്ട്. രാഷ്ട്രീയക്കാരനായ ജെപ്പിയാറിന്റെ മകള്‍ റെജീന, തമിഴ്‌നാട്ടിലുടനീളം ക്രിസ്ത്യന്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പറയുന്ന കുറിപ്പില്‍ തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന തുടങ്ങിയ താരങ്ങള്‍ ഇതിനകം തന്നെ വടപളനിയില്‍ നടന്ന പരിപാടിയില്‍ വെച്ച് മതം മാറി. ഇവര്‍ തമിഴ് സിനിമാ മേഖലയിലുടനീളം ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം എന്‍ജിഒ സംഘടനകള്‍ വഴിയാണ് ലഭിക്കുന്നത്. മോദിയുടെയും അമിത്ഷായുടെയും പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്ക് തടസം സൃഷ്ടിച്ചുവെങ്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനം പോലും പണം കടത്താന്‍ ഉപയോഗിക്കുകയാണ്. ബിഗിലിന് വേണ്ടി മുഴുവന്‍ പണവും സ്വരൂപിച്ചത് രജീനയായിരുന്നു. ആദായനികുതി വകുപ്പ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നിരീക്ഷിക്കുകയായിരുന്നുവെന്നും ഈ അന്വേഷണമാണ് വിജയ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന നടപടിയിലെത്തിയതെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പ് അവകാശപ്പെടുന്നു. വാട്‌സ്ആപ്പിലുള്‍പ്പടെ പ്രചരിച്ച ഈ വ്യാജപ്രചാരണം പങ്കുവെച്ചുകൊണ്ടായിരുന്നു വിജയ് സേതുപതി രംഗത്തെത്തിയത്. വിജയ് നായകനായെത്തുന്ന മാസ്റ്ററില്‍ വിജയ് സേതുപതിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT