Film News

വിജയ് യുടെ ഫോട്ടോ വെച്ച് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണം; മുന്നറിയിപ്പുമായി വിജയ് മക്കള്‍ ഇയക്കം

തമിഴ് നടന്‍ വിജയ് യുടെ ഫോട്ടോ വെച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്നുവെന്ന് ആരോപണം. കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഫോട്ടോ ഉപയോഗിച്ചുവെന്ന് വിജയ് മക്കള്‍ ഇയക്കം പറഞ്ഞു. ഫോട്ടോ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടന രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കുന്നില്ലെന്നും ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും വിജയ് മക്കള്‍ ഇയ്യക്കം കൊല്ലം ജില്ലാ കമ്മറ്റി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഫോട്ടോ ദുരുപയോഗം ചെയ്താല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം നടന്നിരുന്നു, പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നു. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലായിരുന്നു പാര്‍ട്ടി രൂപീകരിക്കാന്‍ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ ശ്രമിച്ചത്. പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.പിന്നാലെ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് എസ്.എ.ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT