Film News

തമന്നയ്ക്ക് കൊവിഡ് പോസിറ്റീവ്, ചികിത്സ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ

നടി തമന്നയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു തമന്ന. രോ​ഗലക്ഷണങ്ങളെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഓ​ഗസ്റ്റിൽ തമന്നയുടെ മാതാപിതാക്കൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. വിവരം തമന്ന തന്നെ സോഷ്യൽ മീഡിയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. മാതാപിതാക്കൾക്ക് നേരിയ കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ, മുൻകരുതൽ എന്ന നിലയിൽ വീട്ടിലെ എല്ലാവരെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. പരിശോധനയിൽ മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും തമന്ന അറിയിച്ചിരുന്നു.

‘ബോലെ ചുഡിയൻ’ ആണ് തമന്നയുടെ വരാനിരിക്കുന്ന ചിത്രം, നവാസുദ്ദീൻ സിദ്ദിഖി, കബീർ ദുഹാൻ സിംഗ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷമാസ് നവാബ് സിദ്ദിഖിയാണ് സംവിധായകൻ. തെലുങ്ക് ചിത്രങ്ങളായ 'സീതിമാർ', 'ദാറ്റ് ഈസ് മഹാലക്ഷ്മി' എന്നിവയും തമന്നയുടേതായി ഒരുങ്ങുന്നുണ്ട്.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT