Film News

'നികത്താനാവാത്ത നഷ്ടം'; സിദ്ദിഖിന്റെ വീട്ടിലെത്തി ദുഖത്തിൽ പങ്കുചേർന്ന് സൂര്യ

സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ വിയോഗത്തിൽ പങ്കുചേർന്ന് തമിഴ് നടൻ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് സൂര്യ അനുശോചനം അറിയിച്ചത്. നിർമാതാവ് രാജശേഖറിനൊപ്പമെത്തിയ സൂര്യ അൽപ്പ സമയം കുടുംബത്തോടൊപ്പം ചിലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ ഫ്രണ്ട്‌സിന്റെ തമിഴ് പതിപ്പ് ഒരുക്കിയതും സിദ്ദിഖ് തന്നെയായിരുന്നു. വിജയ്, സൂര്യ, രമേഷ് ഖന്ന എന്നിവരാണ് തമിഴിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ മുകേഷിന്റെ വേഷം തമിഴിൽ ചെയ്തത് അന്ന് സൂര്യയായിരുന്നു. തമിഴിൽ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു സിദ്ദീഖിന്റെ 'ഫ്രണ്ട്‌സ്'. ഒരു ഇടവേളയ്ക്കു ശേഷം സൂര്യയ്ക്കു ലഭിച്ച മികച്ച ബ്രേക്കായി പിന്നീട് ഫ്രണ്ട്‌സിലെ കഥാപാത്രം മാറി. നടൻ വിജയ്യുടെ കരിയറിലും ഫ്രണ്ട്‌സ് ഒരു നാഴികകല്ലായിരുന്നു.

സിദ്ദിക്കിന്റെ മരണ ശേഷം സൂര്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഫ്രണ്ട്‌സ് എന്ന ചിത്രം പലതരത്തിലും എനിക്ക് ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെന്ന് സൂര്യ പറയുന്നു. ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു അദ്ദേഹം. നികത്താവാത്ത നഷ്ടമാണ് സിദ്ദിഖിന്റെ മരണം എന്നും ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT