Film News

നടൻ സൂര്യക്ക് കോവിഡ്: ജീവിതം സാധാരണമായിട്ടില്ല, ഭയം കൊണ്ട് തളർത്താനുമാവില്ലെന്ന് താരം

നടൻ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ പേജിലൂടെയാണ് കൊവിഡ് ബാധിച്ച വിവരം സൂര്യ തന്നെ അറിയിച്ചത്. ഭയം കൊണ്ട് തളർത്താനാവില്ലെന്നും എന്നാൽ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും സൂര്യ പറഞ്ഞു.

സൂര്യയുടെ ട്വിറ്റർ

എനിക്ക് കോവിഡ് ആണ്. ഇപ്പോൾ ചികിത്സയിലുമാണ്. ജീവിതം സാധാരണ ഗതിയിൽ ആയിട്ടില്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഭയം കൊണ്ട് തളർത്താനാവില്ല. അതേസമയം സുരക്ഷയും ശ്രദ്ധയും ആവശ്യമാണ്. ഞങ്ങളെ സ്നേഹിക്കുന്ന ഡോക്ടർക്ക് സ്നേഹവും നന്ദിയും.

സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് അവസാനമായി റിലീസ് ചെയ്ത സൂര്യ ചിത്രം. സിങ്കം സീരീസ് ഒരുക്കിയ ഹരി സംവിധാനം ചെയ്യുന്ന ആറുവാ എന്ന സിനിമയ്ക്ക് ശേഷം വെട്രിമാരന്റെ വാടിവാസലിൽ ജോയിൻ ചെയ്യാനായിയുന്നു പ്ലാൻ . 2021ലാണ് ചിത്രീകരണം ആലോചിക്കുന്നത്. ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയെയാണ് വാടിവാസല്‍ എന്ന് വിളിക്കുന്നത്. അച്ഛനെ കൊലപ്പെടുത്തിയ ജെല്ലിക്കെട്ട് കാളയെ തോല്‍പ്പിക്കാനുള്ള പ്രതികാരമാണ് വാടിവാസല്‍ എന്ന് തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. സൂര്യ അച്ഛനായും മകനായും ഡബിള്‍ റോളിലെത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അമ്പുലി, പിച്ചി എന്നീ കഥാപാത്രങ്ങളായാണ് സൂര്യ എത്തുകയെന്നും സൂചനയുണ്ട്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT