Film News

‘അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ’, ചിത്രങ്ങള്‍ പങ്കുവെച്ച് സാബുമോന്‍ 

THE CUE

പൃഥ്വിരാജിനെയും ബിജുമേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ കുട്ടമണിയെ അവതരിപ്പിച്ച സാബുമോന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തിലെ മികച്ച സീനുകളില്‍ ഒന്നായിരുന്നു ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രവും കുട്ടമണിയുമായുള്ള സംഘട്ടന രംഗം. ഈ രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷമുള്ള ചിത്രങ്ങളാണ് നടന്‍ സാബുമോന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ.ആദ്യദിവസത്തെ മുണ്ടൂര്‍ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങള്‍, എന്ന കുറിപ്പോടെയായാണ് സാബുമോന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT