Film News

നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

നടന്‍ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം വിദേശത്തായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധയെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ആശുപത്രിയിലും, പനി ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദ ബോഡി എന്ന ചിത്രത്തിലാണ് അവസാനമായി ഋഷി കപൂര്‍ അഭിനയിച്ചത്. നടനും സംവിധായകനുമായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. നീതു സിംഗാണ് ഭാര്യ. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, റിഥിമ കപൂര്‍ എന്നിവരാണ് മക്കള്‍.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT