Film News

'തെലുങ്കില്‍ പ്രാഭാസിനൊപ്പം, മലയാളത്തിലും ഒരുപിടിചിത്രങ്ങളുണ്ട്'; സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന പ്രചരണം തെറ്റെന്ന് രാഘവന്‍

സിനിമയില്‍ അവസരങ്ങളില്ലാത്തതിനാല്‍ താന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് നടന്‍ രാഘവന്‍. താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും, വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു പ്രതികരണം.

രാഘവന്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഇന്നത്തെ കാലത്ത് സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും, അവരെ പരിഗണിക്കണമെന്നുമായിരുന്നു ഒരു നിര്‍മ്മാതാവ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ നിലവില്‍ തെലുങ്കിലുള്‍പ്പടെ സിനിമകള്‍ ചെയ്യുന്നുണ്ടെന്നും, താനൊരു സെല്‍ഫ് മെയ്ഡ് വ്യക്തിയാണെന്നുമായിരുന്നു രാഘവന്റെ പ്രതികരണം. നിലവില്‍ യാതൊരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നും, പറ്റാവുന്നിടത്തോളം കാലം താന്‍ അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ജോലി ചെയ്യുന്നു. മക്കളെ പോലും എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല.'

'തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷമാണ്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ നായകനായ സിനിമയും വരാനുണ്ട്, ഗോഗുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്', രാഘവന്‍ പറഞ്ഞു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT