Film News

കുടുംബത്തിനൊപ്പം, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് വീട്ടില്‍

ആടുജീവിതം ജോര്‍ദ്ദന്‍ ഷെഡ്യൂളിലെ ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കും നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ക്വറന്റൈനും ശേഷം കുടുംബചിത്രം പങ്കുവച്ച് പൃഥ്വിരാജ് സുകുമാരന്‍. മേയ് 22ന് ജോര്‍ദ്ദനില്‍ നിന്ന് കൊച്ചിയിലെത്തിയ പൃഥ്വിരാജ് ഫോര്‍ട്ട് കൊച്ചിയില്‍ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലായിരുന്നു. മേയ് 29ന് ഹോം ക്വാറന്റൈനിലേക്കും മാറി. ഇതും പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് ജൂണ്‍ 5ന് വെള്ളിയാഴ്ച കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തി.

ഭാര്യ സുപ്രിയക്കും മകള്‍ അലംകൃതക്കും ഒപ്പമുള്ള ചിത്രം റിയുണൈറ്റഡ് എന്ന കാപ്ഷനോടെ പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിന്റെ റിസല്‍ട്ട് പൃഥ്വി കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു.

ജോര്‍ദ്ദനിലെ വാദി അറം മരുഭൂമിയിലായിരുന്നു ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം. പൃഥ്വിരാജിനൊപ്പം കൊച്ചിയില്‍ മടങ്ങിയെത്തിയ ഷൂട്ടിംഗ് ടീമിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT