Film News

‘ആ രഹസ്യമറിയാവുന്നവര്‍ ചേര്‍ന്നപ്പോള്‍ ലൂസിഫര്‍ വന്‍ വിജയമായി’; പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകനാകുമെന്ന് മോഹന്‍ലാല്‍

THE CUE

പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാകുമെന്ന് മോഹന്‍ലാല്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മികച്ച നടനുള്ള വനിത ഫിലിം അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് സംസാരിക്കവെയായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ അഭിനയത്തിനായിരുന്നു മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി ലൂസിഫര്‍ മാറി. വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ് അത്. അത്തരത്തിലുള്ള സിനിമകള്‍ എടുക്കാനാണ് എല്ലാവരും പ്രയത്‌നിക്കുന്നത്. അതില്‍ ചിലത് മാത്രം വിജയിക്കും. അതിന്റെ രഹസ്യം പലര്‍ക്കും അറിയില്ല. ആ രഹസ്യമറിയാവുന്ന ചിലര്‍ ഒത്തുചേര്‍ന്നപ്പോള്‍ ലൂസിഫര്‍ വലിയ വിജയമായി മാറിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി, പൃഥ്വിരാജ്, എന്നിവര്‍ക്കൊപ്പം ഞങ്ങളും സിനിമയുടെ ഭാഗമായി. വിവേക്, മഞ്ജു, ഷാജോണ്‍, ഇവരൊന്നും ഇല്ലാതിരുന്നെങ്കില്‍ ഈ സിനിമ ഇത്രയും വിജയമായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. കഥാപാത്രങ്ങള്‍ക്ക് അത്രത്തോളം ചേരുന്ന ആളുകളെയാണ് പൃഥ്വി തെരഞ്ഞെടുത്തത്. വൈകാതെ തന്നെ പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറുമെന്നും അത് തന്റെ ഹൃദയത്തില്‍ നിന്ന് പറയുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാള സിനിമയെ വോറൊരു തട്ടിലേക്ക് കൊണ്ടു പോകാന്‍ ലൂസിഫറിന് സാധിച്ചു, അതിന് പ്രേക്ഷകരുടെ പിന്തുണണ്ടായി. തുടര്‍ന്നും എല്ലാ നല്ല സിനിമകള്‍ക്കും പ്രേക്ഷകരുടെ പിന്തുണയുണ്ടാകണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT