Film News

'വയലൻസ് എന്ന ഫീലുണ്ടാകും, എന്നാൽ അത്ര കണ്ണടച്ചിരിക്കേണ്ട വയലൻസുകൾ ഇല്ല'; ചാവേറിനെക്കുറിച്ച് കു‍ഞ്ചാക്കോ ബോബൻ

മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സനിമയായിരിക്കും ചാവേർ എന്ന് നടൻ കു‍ഞ്ചാക്കോ ബോബൻ. കുടുംബപ്രേക്ഷകർക്ക് വന്നു കാണാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ചാവേർ എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടി ഈ സിനിമയിലുണ്ട് എന്ന് വേണമെങ്കിൽ പറയാം എന്നും കു‍ഞ്ചാക്കോ ബോബൻ പറയുന്നു. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചാവേര്‍'. ഒരു ആക്ഷൻ പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ കണ്ണടച്ചിരുന്നു കാണേണ്ട തരത്തിലുള്ള വയലൻസുകൾ ഇല്ലെന്ന് കുഞ്ചക്കോ ബോബൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുഞ്ചക്കോ ബോബൻ പറഞ്ഞത്:

ഈ അടുത്ത് ഇറങ്ങിയ സിനിമകൾ, അന്യഭാഷ സിനിമകളട‍ക്കം നോക്കുകയാണെങ്കിൽ കുറേ ആക്ഷൻ ഓറിയന്റഡ് സിനിമകൾ വന്നിട്ടുണ്ട്. അതിൽ കുടുംബ പ്രേക്ഷകർ വന്ന് വലിയ വിജയമാക്കിയിട്ടുള്ള സിനിമകളുണ്ട്. പ്രത്യേകിച്ചും അന്യഭാഷ സനിമകൾ. അതിലെല്ലാം കുടുംബമായിട്ട് കുട്ടികളായിട്ട് വരുന്ന ആൾക്കാർ കാണുന്ന സീക്വൻസുകളെന്തെന്നാൽ തലയറുക്കുക, ചുറ്റിക കൊണ്ട് അടിച്ച് കൊല്ലുക എന്നതാണ്. അത്രത്തോളം ഭീകരതയൊന്നും ചാവേറിലില്ല. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സനിമയായിരിക്കും ചാവേർ എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകർക്ക് വന്നു കാണാൻ സാധിക്കുന്ന, കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണ്ട കുറച്ച് കാര്യങ്ങൾ കൂടി ഈ സിനിമയിലുണ്ട് എന്ന് വേണമെങ്കിൽ പറയാം. ഇതിൽ പറയുന്ന ഒരു പൊളിറ്റിക്സും മറ്റ് കാര്യങ്ങളുമെല്ലാം എല്ലാ കാലഘട്ടങ്ങളിലും നമുക്ക് പ്ലേസ് ചെയ്യാൻ പറ്റുന്ന കാര്യമാണ്. അല്ലെങ്കിൽ ലോകത്തുള്ള ഏത് സ്ഥലത്തും നമുക്ക് ഇതിന്റെ ഒരു സബ്ജക്ട് പ്ലേസ് ചെയ്യാൻ സാധിക്കും. വയലൻസ് എന്ന ഒരു ഫീലുണ്ടാകും, എന്നാൽ അത്ര കണ്ണടച്ചിരിക്കേണ്ട വയലൻസുകൾ ഇല്ല എന്ന് തന്നെ പറയാം.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് കാവ്യാ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്നാണ്. കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ചാവേർ. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും ഇതൊരു ആക്ഷന്‍ പടമല്ലെന്നും ടിനു പാപ്പച്ചൻ മുൻപ് ക്യുവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ആന്റണി വര്‍ഗ്ഗീസ്, മനോജ്, സജിന്‍, അനുരൂപ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

SCROLL FOR NEXT