Film News

ഗേ എന്ന് പ്രഖ്യാപിച്ച് നടന്‍ കാള്‍ പെന്‍; 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം

ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന്‍ കാള്‍ പെന്‍ വിവാഹിതനാവുന്നു. ജോഷാണ് കാള്‍ പെന്നിന്റെ ജീവിത പങ്കാളി. ഇരുവരും 11 വര്‍ഷമായി പ്രണയത്തിലായിരുന്നു. 'യു കാന്റ് ബി സീരിയസ്' എന്ന തന്റെ ജീവിതത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രചാരണത്തിനിടയിലാണ് കാള്‍ പെന്‍ ഗേയാണെന്ന് പ്രഖ്യാപിച്ചത്.

'പതിനൊന്ന് വര്‍ഷങ്ങളായി ജോഷുമായി ഞാന്‍ പ്രണയത്തിലാണ്. ഇനി വിവാഹിതരായി ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം'- കാള്‍ പെന്‍

1998ല്‍ പുറത്തിറങ്ങിയ എക്സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് കാള്‍ സിനിമയിലേക്ക് എത്തുന്നത്. ഇര്‍ഫാന്‍ ഖാന്‍, തബു എന്നിവര്‍ക്കൊപ്പം അഭിനയിച്ച നെയിംസെയ്ക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. ഹരോള്‍ഡ് കുമാര്‍ എന്ന സീരീസിലൂടെയാണ് കാള്‍ പെന്‍ ജനപ്രിയനാവുന്നത്.

കാള്‍പെന്‍ സുരേഷ് മോദിയെന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. ഗുജറത്തുകാരായ സുരേഷ് മോദിയുടെയും അഷ്മിത ഭട്ടിന്റെയും മകനാണ് കാള്‍ പെന്‍. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് കാള്‍ ജനിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT