Film News

ഹോം എന്ന കുഞ്ഞു സിനിമയെ വലിയ സിനിമയാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി: ഇന്ദ്രന്‍സ്

ഹോം സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ഫേസ്ബുക്ക് പേജില്‍ നല്‍കിയ വീഡിയോയിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ സ്വീകരിച്ചതിനും അഭിപ്രായങ്ങള്‍ പങ്കുവെച്ചതിനും നന്ദിയെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

താന്‍ ഗുരുതുല്യനായി കാണുന്നവര്‍ മുതല്‍ സമൂഹത്തില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ തന്നെ അഭിനന്ദനം അറിയിക്കാന്‍ വിളിച്ചിരുന്നു. ഷൂട്ടിംഗ് തിരക്കിലായതിനാല്‍ എല്ലാ ഫോണ്‍ കോളുകളും തനിക്ക് എടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരക്ക് കുറയുന്ന മുറയ്ക്ക്് എല്ലാവരെയും താന്‍ തിരികെ വിളിക്കുന്നതായിരിക്കും എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ഹോം എന്ന കുഞ്ഞു സിനിമയെ വലിയ സിനിമയാക്കിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും ഇന്ദ്രന്‍സ് പറഞ്ഞു.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം ആമസോണിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. വിജയ് ബാബുവാണ് നിര്‍മ്മാണം.

ആമസോണ്‍ പ്രൈമിലൂടൊണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നെല്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന മറ്റുള്ളവര്‍.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT