Film News

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

'മിന്നല്‍ മുരളി', 'മഹേഷിന്റെ പ്രതികാരം', 'ജാന്‍ എ മന്‍' തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖമാണ് മരണകാരണം. ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ എറണാകുളത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്‍ഫെക്ഷന്‍ പടര്‍ന്നു വേഗം ബ്‌ളഡിലേക്കും കരളിലേക്കും ബാധിച്ചതിനാൽ കരള്‍ മൊത്തമായും പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാൽ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാർ അറിയിച്ചതായും ഹരീഷ് പേങ്ങന്റെ സഹോദരി ശ്രീജ പേങ്ങന്‍ മുൻപ് പറഞ്ഞിരുന്നു.

'ആട് 2' , 'ജയ ജയ ജയ ജയ ഹേ', 'അനുഗ്രഹീതൻ ആന്റണി', 'ആർക്കറിയാം', 'ഷെഫീക്കിന്റെ സന്തോഷം', 'വെള്ളരിപ്പട്ടണം' തുടങ്ങിയവയാണ് ഹരീഷ് പേങ്ങൻ അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങൾ. സംസ്കാരം നാളെ വൈകിട്ട് 3 ന് നെടുമ്പാശ്ശേരിയിലെ വീട്ടുവളപ്പില്‍.

'ലോ ആൻഡ് ഓർഡർ' നാളെ മുതൽ തിയറ്ററുകളിൽ

അഭിനയം തൊണ്ടിമുതലും ദൃക്‌സാക്ഷിയും തന്ന കോണ്‍ഫിഡന്‍സ് | SRIKANT MURALI INTERVIEW

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ; "ദി തേർഡ് മർഡർ" ഒക്ടോബർ 2ന്

റീൽസ് ഭരിക്കാൻ പോകുന്ന അടുത്ത ഐറ്റം; രസകരമായ കല്യാണ വൈബിൽ 'ധൂമകേതു'വിലെ 'അനുരാഗ രൂപവതി' ഗാനം

മാധ്യമത്തിലെ പ്രതിസന്ധി ഞങ്ങളെക്കൂടി ബോധ്യപ്പെടുത്തണം | Madhyamam Journalists Interview

SCROLL FOR NEXT