Film News

വീഡിയോ: ഗോകുലന്‍ വിവാഹിതനായി

ചലച്ചിത്ര താരം ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് ജീവിത പങ്കാളി. കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ജയസൂര്യ-രഞ്ജിത് ശങ്കര്‍ ചിത്രത്തില്‍ 'ജിംബ്രൂട്ടന്‍' എന്ന കഥാപാത്രമാണ് ഗോകുലന് കരിയറില്‍ ബ്രേക്ക് ലഭിച്ചത്. നാടകപ്രവര്‍ത്തകനെന്ന നിലയിലും സജീവമായിരുന്നു ഗോകുലന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രത്തില്‍ കുമരങ്കരിയുടെ കഥകളിലേക്ക് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ റോളിലാണ് ഗോകുലന്‍ അഭിനയിച്ചത്. പുണ്യാളനിലെ ജിംബ്രൂട്ടന് പുറമേ സപ്തമശ്രീ തസ്‌കരയിലെ വെല്‍ഡര്‍, ഇടി എന്ന ചിത്രത്തിലെ കള്ളന്‍ എന്നിവയും ഗോകുലനെ സുപരിചിതനാക്കിയ റോളുകളാണ്. കിരണ്‍ സംവിധാനം ചെയ്ത കുടുംബശ്രീ ട്രാവല്‍സ് ആണ് ആദ്യ സിനിമ.

വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി, ഉണ്ട, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലും ഗോകുലന്‍ മികച്ച കഥാപാത്രങ്ങളായെത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്തായിരുന്നു കമ്മട്ടിപ്പാടത്തിലെ ബാലേട്ടനെ അവതരിപ്പിച്ച് കയ്യടി നേടിയ മണികണ്ഠന്റെയും വിവാഹം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT