Film News

'തുനിവി'ല്‍ അജിത്ത് ഫാന്‍സിന് ആഘോഷിക്കാന്‍ ഒരുപാട് മാസ് സീനുകളുണ്ട്: സമുദ്രക്കനി

എച്ച് വിനോദ് സംവിധാനം ചെയ്ത് നടന്‍ അജിത്ത് കുമാര്‍ നായകനാകുന്ന തുനിവ് ജനുവരി 11നാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ നിരവധി മാസ് സീനുകളുണ്ടാകുമെന്ന് നടനും സംവിധായകനുമായി സമുദ്രക്കനി പറഞ്ഞു. തുനിവില്‍ പൊലീസ് കഥാപാത്രത്തെയാണ് സമുദ്രക്കനി അവതരിപ്പിക്കുന്നത്. അജിത്തും സമുദ്രക്കനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യമായി ഒരുമിത്ത് അഭിനയിച്ചെങ്കിലും തനിക്ക് ഒരു സൂപ്പര്‍ താരത്തിനൊപ്പമാണ് അഭിനയിക്കുന്നതെന്ന് തോന്നയിരുന്നില്ലെന്നും സമുദ്രക്കനി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

തുനിവില്‍ അജിത്ത് ഫാന്‍സിന് ആഘോഷിക്കുന്നതിനായി ഒരുപാട് മാസ് സീനുകളുണ്ട്. ഞാന്‍ ഒന്നര മണിക്കൂറ് കൊണ്ടാണ് തിരക്കഥ വായിച്ച് പൂര്‍ത്തിയാക്കിയത്.
സമുദ്രക്കനി

'ഒരു സഹോദരനെ പോലെയാണ് അജിത്ത് എന്നോട് പെരുമാറിയത്. സിനിമ പൂര്‍ത്തിയായതിന് ശേഷവും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞാന്‍ അജിത്തിനെ മുന്‍പ് കണ്ടിട്ടുണ്ട്. എന്റെ ആദ്യ സംവിധാന സംരംഭമായ 'ഉന്നൈ ചരണദൈന്ദേനിന്റെ' റിലീസിന് ശേഷം. വെങ്കിട്ട് പ്രഭു വഴി അജിത്ത് ഞാനുമായി സംസാരിക്കുകയും എന്റെ സിനിമ ഇഷ്ടപ്പെട്ട് സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അന്ന് എങ്ങനെയായിരുന്നോ അജിത്തും ഇന്നും അയാള്‍ അങ്ങനെ തന്നെയാണ്. ഒരു മാറ്റവും ഇല്ല. എന്റെ അമ്മയുടെ അഭിമുഖം ടിവിയില്‍ കണ്ടിട്ട് അമ്മയെ കുറിച്ചും എന്നോട് അന്ന് ചോദിച്ചിരുന്നു. അമ്മയ്ക്ക് സിനിമയെ കുറിച്ച് ഒന്നും തന്നെ അറിയില്ല. ആ നിഷ്‌കളങ്കത അജിത്തിന് ഇഷ്ടപ്പെട്ടിരുന്നു. അമ്മയുടെ അനുഗ്രഹവും അജിത്ത് വാങ്ങി', എന്നും സമുദ്രക്കനി കൂട്ടിച്ചേര്‍ത്തു.

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'തുനിവ്'. അഞ്ച് ഭാഷകളിലായി ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT