Film News

അജിത്തിനൊപ്പം ഒരേ സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഭാഗ്യം; ദിനേശ് പ്രഭാകർ

അജിത്തിനൊപ്പം സ്‌ക്രീൻ പ്രെസ്സൻസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്ന് നടൻ ദിനേശ് പ്രഭാകർ. അജിത് കുമാർ നായകനായ എച്ച്. വിനോദ് ചിത്രം വലിമയിൽ സുപ്രധാന കഥാപാത്രത്തിലൂടെ കയ്യടികൾ നേടിയിരിക്കുകയാണ് മലയാളിയായ ദിനേശ് പ്രഭാകർ. ഇന്ന് റിലീസായ ചിത്രം ഇതിനോടകം തന്നെ തല ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

"തലയോടൊപ്പം സ്‌ക്രീൻ പ്രെസ്സൻസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കാണുന്നു. അജിത് സാറിന്റെ വലിമൈ സിനിമ തിയേറ്ററിൽ റിലീസ് ആയിട്ടുണ്ട് കാണുക പറ്റുന്ന വിധം സപ്പോർട് തരിക", എന്നാണ് ദിനേശ് പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചത്.

വലിമയിൽ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പോലീസ് ഓഫീസറായാണ് ദിനേശ് പ്രഭാകർ എത്തുന്നത്. അജിത്തുമായുള്ള കോമ്പിനേഷൻ സീനുകളിലെല്ലാം ദിനേശിന്റെ കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ദിനേശ് പ്രഭാകറിനെ കൂടാതെ പേർളി മാണി, ധ്രുവൻ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്. തമിഴ്‌നാട്ടിൽ ഏറ്റവുമധികം സ്‌ക്രീനിൽ ആദ്യ ദിനം പ്രദർശനം ആരംഭിക്കുന്ന ചിത്രമാണ് വലിമൈ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചതുരംഗ വേട്ടൈ, തീരന്‍ അധികാരം ഒന്ന്, നേര്‍കൊണ്ട പാര്‍വൈ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും വലിമയ്ക്കുണ്ട്. ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. നീരവ് ഷാഹ്‌യുടെ ഛായാഗ്രഹണവും സിനിമയുടെ പ്രധാന ആകർഷണമാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ.

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

മിഥുന്‍ രമേഷിന് ബെല്‍സ് പാഴ്സി വന്നതിന് ശേഷം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നതിനെ കുറിച്ച് പറയാറുണ്ട്: ലക്ഷ്മി മേനോന്‍

SCROLL FOR NEXT